'സ്ത്രീകളെ ശാക്തീകരിക്കുമ്പോഴാണ് സമൂഹം വളരുന്നത്'; മോദിയുടെ 'ഭാരത് കി ലക്ഷ്മി'ക്ക് പിന്തുണയുമായി പിവി സിന്ധു

'സ്ത്രീകളെ ശാക്തീകരിക്കുമ്പോഴാണ് സമൂഹം വളരുന്നത്'; മോദിയുടെ 'ഭാരത് കി ലക്ഷ്മി'ക്ക് പിന്തുണയുമായി പിവി സിന്ധു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഭാരത് കി ലക്ഷ്മി' പദ്ധതി ഏറ്റെടുത്ത് ലോക ബാഡ്മിന്റണ്‍ കിരീട ജേത്രി പിവി സിന്ധു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഭാരത് കി ലക്ഷ്മി' പദ്ധതിക്ക് പിന്തുണയുമായി ലോക ബാഡ്മിന്റണ്‍ കിരീട ജേതാവ് പിവി സിന്ധു. കായികമടക്കം വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിക്കുന്ന പെണ്‍മക്കളെ ബഹുമാനിക്കാനുള്ള ആഹ്വാനമാണ് പദ്ധതിയുടെ കാതല്‍. അവരുടെ നേട്ടങ്ങള്‍ പൊതു നന്മയ്ക്കായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. പദ്ധതിയെ പിന്തുണച്ച് സിന്ധു ട്വിറ്ററില്‍ വീഡിയോയും കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്.  

'സ്ത്രീകളെ ശാക്തീകരിക്കുകയും അവരുടെ നേട്ടങ്ങളില്‍ അഭിമാനിക്കുകയും ചെയ്യുമ്പോള്‍ സമൂഹം വളരുന്നു. പ്രധാനമന്ത്രിയുടെ ഭാരത് ലക്ഷ്മി പദ്ധതിക്ക് എന്റെ എല്ലാ പിന്തുണയും.
ഇന്ത്യയിലെ സ്ത്രീകളുടെ അസാധാരണ നേട്ടങ്ങളാണ് ഇതിലൂടെ ആഘോഷിക്കുന്നത്. ഈ ദീപാവലി, നമുക്ക് സ്ത്രീത്വത്തിന്റെ ആഘോഷമാക്കി മാറ്റാം'- എന്നും സിന്ധു കുറിച്ചു.

പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മാന്‍ കി ബാത്തിന്റെ 57ാം ഭാഗത്തിലാണ് മോദി ഭാരത് കി ലക്ഷ്മി പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. ഭാരത് കി ലക്ഷ്മി എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന് പ്രചാരണം നല്‍കാനുള്ള ആഹ്വാനവും മോദി നടത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com