'ആ ഓവര്‍ കോട്ട് വീണ്ടും ധരിക്കാന്‍ തീരുമാനിച്ചു; അന്നത്തെ പോലെയല്ല, ഇത് വളരെ അയഞ്ഞതാണ്'

'ആ ഓവര്‍ കോട്ട് വീണ്ടും ധരിക്കാന്‍ തീരുമാനിച്ചു; അന്നത്തെ പോലെയല്ല, ഇത് വളരെ അയഞ്ഞതാണ്'

ബിസിസിഐയുടെ 39ാം അധ്യക്ഷനായി എതിരില്ലാതെയാണ് ദാദ തിരഞ്ഞെടുക്കപ്പെട്ടത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ കോഴ വിവാദം കത്തി നിന്ന കാലത്താണ് സൗരവ് ഗാംഗുലി ക്യാപ്റ്റനായി രംഗത്തെത്തുന്നത്. വിവാദങ്ങളും തോല്‍വികളുമൊക്കെ നിറഞ്ഞു നിന്ന കാലത്ത് നായക സ്ഥാനമേറ്റ ഗാംഗുലിയാണ് ടീമില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്. കോച്ച് ജോണ്‍ റൈറ്റുമായി ചേര്‍ന്ന് ഗാംഗുലി ടീമിന് സമ്മാനിച്ച വിജയങ്ങള്‍ ഇന്നത്തെ നിലയിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയാണ് ഇട്ടത്. 

ഇപ്പോഴിതാ മറ്റൊരു നിയോഗവുമായി ഗാംഗുലി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ബിസിസിഐയുടെ ഭരണ തലപ്പത്തേക്കാണ് ഗാംഗുലി എത്തിയിരിക്കുന്നത്. ബിസിസിഐയുടെ 39ാം അധ്യക്ഷനായി എതിരില്ലാതെയാണ് ദാദ തിരഞ്ഞെടുക്കപ്പെട്ടത്. 

ചുമതലയേറ്റ ശേഷം നടന്ന പത്രസമ്മേളനത്തിനിടെ ഗാംഗുലി പറഞ്ഞ ഒരു തമാശ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എംബ്ലം പതിച്ച ഔദ്യോഗിക ഓവര്‍ കോട്ടും ധരിച്ചായിരുന്നു ഗാംഗുലി പത്ര സമ്മേളനം നടത്തിയത്. 

''മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കാലത്ത് ഇത്തരത്തിലുള്ള ഓവര്‍ കോട്ടുകള്‍ ധരിക്കാറുണ്ടായിരുന്നു. അതിനാല്‍, ഇന്ന് അത് വീണ്ടും ധരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്നത്തെ കോട്ടില്‍ നിന്ന് വ്യത്യസ്തമായി ഇത് വളരെ അയഞ്ഞതാണെന്ന് ഞാന്‍ മനസിലാക്കിയില്ല''- ഗാംഗുലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com