ചെന്നൈയെ മൂന്ന് ഗോളിന് തകര്‍ത്ത് ഗോവ, തിളങ്ങിയത് ഇന്ത്യന്‍ കരുത്ത്‌

ജോണ്‍ ഗ്രിഗറി കളിക്കാനിറക്കിയവരില്‍ ഏഴും ഇന്ത്യന്‍ താരങ്ങള്‍. തുടക്കം മുതല്‍ കളിയില്‍ ആധിപത്യം പുലര്‍ത്തിയായിരുന്നു ഗോവയുടെ കളി
ചെന്നൈയെ മൂന്ന് ഗോളിന് തകര്‍ത്ത് ഗോവ, തിളങ്ങിയത് ഇന്ത്യന്‍ കരുത്ത്‌

ഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളെ തകര്‍ത്ത് സീസണിന് തുടക്കമിട്ട് എഫ്‌സി ഗോവ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗോവയുടെ ജയം. ഡുംഗല്‍, കൊറോമിനാസ്, കാര്‍ലോസ് പെന എന്നിവരാണ് ഗോവയ്ക്ക് വേണ്ടി വല കുലുക്കിയത്. 

ടീമിലേക്ക് എത്തിയ എട്ട് പുതുമുഖ താരങ്ങളുമായിട്ടായിരുന്നു ചെന്നൈയിന്‍ എഫ്‌സിയുടെ പ്ലേയിങ് ഇലവന്‍. ജോണ്‍ ഗ്രിഗറി കളിക്കാനിറക്കിയവരില്‍ ഏഴും ഇന്ത്യന്‍ താരങ്ങള്‍. തുടക്കം മുതല്‍ കളിയില്‍ ആധിപത്യം പുലര്‍ത്തിയായിരുന്നു ഗോവയുടെ കളി. മധ്യനിരയില്‍ ബ്രണ്ടന്‍ ഫെര്‍നാന്‍ഡസ് കളി നിയന്ത്രിച്ചപ്പോള്‍ മന്‍വീര്‍ സിങ്ങിന് പിന്നിലായിരുന്നു കൊറോമിനാസിന്റെ കളി. 

30ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ കടന്ന് മന്‍വീര്‍ സിങ് നല്‍കിയ പാസാണ് ഡുംഗല്‍ ഗോളാക്കിയത്. ആദ്യ പകുതിയില്‍ ചെന്നൈയുടെ ആക്രമണങ്ങളെല്ലാം  മൗര്‍താഡ നേതൃത്വം നല്‍കിയ പ്രതിരോധ കോട്ടയില്‍ തട്ടി വീണു. കൗണ്ടര്‍ അറ്റാക്കിലൂടെ കളി പിടിക്കാനായിരുന്നു ഗോവയുടെ ശ്രമങ്ങളെല്ലാം. 62ാം മിനിറ്റില്‍ അവരുടെ ലീഡ് ഉയര്‍ത്തിയതും ആ ശ്രമം തന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com