തകര്‍പ്പന്‍ അട്ടിമറിയുമായി ഗോകുലം കേരള; ബംഗ്ലാദേശ് ചാമ്പ്യന്മാരെ തുരത്തി

തകര്‍പ്പന്‍ അട്ടിമറിയുമായി ഗോകുലം കേരള; ബംഗ്ലാദേശ് ചാമ്പ്യന്മാരെ തുരത്തി

മുന്നേറ്റ നിര താരം കിസെക്ക ഇരട്ട ഗോളോടെ നിറഞ്ഞതാണ് ഗോകുലത്തിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്

ധാക്ക: ബംഗ്ലാദേശ് ഷെയ്ഖ് കമാല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിയുടെ തുടക്കം അട്ടിമറിയോടെ. തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ബസുന്ധര കിങ്‌സിനെ ഗോകുലം തോല്‍പ്പിച്ചു. 

ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഡ്യുറന്റ് കപ്പ് ജേതാക്കളുടെ ജയം. മുന്നേറ്റ നിര താരം കിസെക്ക ഇരട്ട ഗോളോടെ നിറഞ്ഞതാണ് ഗോകുലത്തിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. 25ാം മിനിറ്റില്‍ ഹെന്റി കിസെക്ക ഗോള്‍ വല കുലുക്കി. 

പിന്നാലെ 31ാം മിനിറ്റില്‍ ഗോകുലത്തിന്റെ ലീഡ് നഥാനിയേല്‍ ഗാര്‍ഷ്യ ഫ്രീകിക്ക് ഗോളിലൂടെ ഉയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹെന്റി രണ്ടാം വട്ടവും വല കുലുക്കി ഗോകുലത്തിന്റെ ലീഡ് 3-0 എന്നാക്കി. എന്നാല്‍, 74ാം മിനിറ്റില്‍ മോട്ടിന്‍ മിയയിലൂടെ ബസുന്ധര കിങ്‌സ് ഗോള്‍ വല കുലുക്കി. പക്ഷേ ഗോകുലത്തിന്റെ ലീഡ് മറികടക്കാനായില്ല. 

ബംഗ്ലാദേശ് ഷെയ്ഖ് കമാന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലാണ് ഗോകുലം. 24ന് ടെരെങ്കാനു എഫ്‌സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com