ധോനിയെ ഇന്റര്‍നെറ്റില്‍ തിരഞ്ഞ് പോവുന്നത് അപകടം; സച്ചിനും വില്ലന്‍ 

ധോനിയെ ഇന്റര്‍നെറ്റില്‍ തിരയുന്നതില്‍ മുന്നറിയിപ്പുമായി ആന്റി വൈറസ് സോഫ്റ്റ് വെയര്‍ കമ്പനിയായ മാക്ക്
ധോനിയെ ഇന്റര്‍നെറ്റില്‍ തിരഞ്ഞ് പോവുന്നത് അപകടം; സച്ചിനും വില്ലന്‍ 

ന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനിയെ ഇന്റര്‍നെറ്റില്‍ തിരയുന്നതില്‍ മുന്നറിയിപ്പുമായി ആന്റി വൈറസ് സോഫ്റ്റ് വെയര്‍ കമ്പനിയായ മാക്ക്. ധോനിയുടെ പേര് സര്‍ച്ച് ചെയ്യുമ്പോഴാണ് കംപ്യൂട്ടറുകളിലേക്ക് വൈറസ് കൂടുതലായി കടന്നു കൂടാന്‍ ഇട വരുന്നതെന്നാണ് മാക്കിന്റെ വാദം.

ധോനിയുടെ ജനപ്രീതിയിലൂടെ വലിയ തോതില്‍ വൈറസ് പ്രചരിപ്പിക്കാമെന്നതാണ് കാരണം. ധോനി കഴിഞ്ഞാല്‍ ഇന്റര്‍നെറ്റിലെ ഏറ്റവും അപകടകാരിയായ ഇന്ത്യക്കാരന്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ഇവരുടെ പേരുകള്‍ ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുന്ന ഉപഭോക്താക്കളെ അപകടകരമായ വെബ്‌സൈറ്റുകളിലേക്ക് എത്തിക്കാനും, വൈറസ് കംപ്യൂട്ടറിലേക്ക് കടത്താനും, സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനുമാവുന്നു. 

മാക്കിന്റെ ഇന്ത്യന്‍ സെലിബ്രിറ്റി പട്ടികയിലാണ് കണ്ടെത്തല്‍. ധോനിയേയും സച്ചിനേയും കൂടാതെ മറ്റൊരു ക്രിക്കറ്റ് താരം കൂടി ഉണ്ട് ഇവിടെ. ഹര്‍മന്‍പ്രീത് കൗറാണ് ആ വില്ലത്തി. ലിസ്റ്റില്‍ എട്ടാമതായാണ് ഹര്‍മനുള്ളത്. പി വി സിന്ധുവിനേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും തിരയുമ്പോള്‍ സൂക്ഷിക്കണം. സിന്ധു ഒന്‍പതാമതും, ക്രിസ്റ്റ്യാനോ പത്താമതുമാണ്. 

ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ സൂക്ഷിക്കേണ്ട മറ്റ് പേരുകള്‍ ഇവയാണ്, ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ജേതാവും നടനുമായ ഗൗതം ഗുലാത്തി(3), സണ്ണി ലിയോണി(4), ഗായകന്‍ ബാദ്ഷ(5), രാധിക ആപ്‌തെ(6), ശ്രദ്ധാ കപൂര്‍(7).
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com