ഐഎസ്എല്‍; ആദ്യ പകുതി ഗോള്‍ രഹിതം; രണ്ട് സുവര്‍ണാവസരങ്ങള്‍ മുതലാക്കാനാകാതെ ബ്ലാസ്‌റ്റേഴ്‌സ്

കേരള ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതം
ഐഎസ്എല്‍; ആദ്യ പകുതി ഗോള്‍ രഹിതം; രണ്ട് സുവര്‍ണാവസരങ്ങള്‍ മുതലാക്കാനാകാതെ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള പോരാട്ടത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതം. സ്വന്തം തട്ടകത്തില്‍ രണ്ടാം ഐഎസ്എല്‍ പോരിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കം മുതല്‍ കളിയില്‍ ആധിപത്യം പുലര്‍ത്തി. എന്നാല്‍ വല ചലിപ്പിക്കാന്‍ സാധിച്ചില്ല.  

ഒന്നാം പകുതിയുടെ അവസാനത്തില്‍ രണ്ട് സുവര്‍ണ അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. ഒരു ഫ്രീ കിക്കിനു ശേഷം ജെയ്‌റോ തൊടുത്ത ഹെഡ്ഡര്‍ മുംബൈ ഗോളി അമരീന്ദര്‍ കൈപ്പിടിയിലാക്കി. അടുത്ത നിമിഷം ജെയ്‌റോ തന്നെ മറ്റൊരു ബുള്ളറ്റ് ഹെഡ്ഡറും തൊടുത്തു. എന്നാല്‍ മുസ്തഫ നിങിന് പന്ത് കണക്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.

ഒന്നാം പകുതിയില്‍ ഭാഗ്യം കൊണ്ട് ബ്ലാസ്‌റ്റേഴ്‌സ് ഒരു പെനാല്‍റ്റിയില്‍ നിന്ന് രക്ഷപ്പൈടുകയും ചെയ്തു. ജിയാന്നി സ്യുവെര്‍ലൂന്‍, അമിനെ ചെര്‍മിറ്റിയെ ബോക്‌സിനുള്ളില്‍ വച്ച് പിറകില്‍ നിന്ന് തള്ളിയെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല.

ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ പോരിലെ വിജയത്തിനെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സിന് ഇപ്പോള്‍ മൂന്ന് പോയിന്റുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com