17ാം വയസില്‍ കിരീട നേട്ടം; ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് ഫില്‍ ഫോഡന്‍

2020ലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി താരം ഫില്‍ ഫോഡന്‍
17ാം വയസില്‍ കിരീട നേട്ടം; ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് ഫില്‍ ഫോഡന്‍

ലണ്ടന്‍: 2020ലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി താരം ഫില്‍ ഫോഡന്‍. പ്രീമിയര്‍ ലീഗ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഫോഡനെ തേടിയെത്തിയത്. 

2018- 19ലെ പ്രീമിയര്‍ ലീഗ് കിരീടം നേടുമ്പോള്‍ സിറ്റിക്കൊപ്പമുണ്ടായിരുന്ന ഫില്‍ ഫോഡന്റെ പ്രായം 17 വയസും 350 ദിവസവുമായിരുന്നു. മുന്‍ സിറ്റി, ആഴ്‌സണല്‍ താരം ഗയല്‍ ക്ലിചിയുടെ റെക്കോര്‍ഡാണ് ഫോഡന്‍ തിരുത്തിയത്. 

2017ല്‍ മികച്ച യുവ താരത്തിനുള്ള ബിബിസി പുരസ്‌കാരമടക്കം സ്വന്തമാക്കിയ താരമാണ് ഫോഡന്‍. കുട്ടിക്കാലം മുതല്‍ക്കേ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കടുത്ത ആരാധകനായിരുന്ന ഫോഡന്‍ പിന്നീട് തന്റെ ഇഷ്ട ടീമിലിടം പിടിച്ച് സ്വപ്‌നം സാക്ഷാത്കരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com