'പോകു സഞ്ജു, പോയി അടിച്ചു തകര്‍ക്കു; കുറെ നാളെത്തെ കടം തീര്‍ക്കാനുണ്ടല്ലോ'
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th October 2019 02:12 PM |
Last Updated: 25th October 2019 02:13 PM | A+A A- |

ന്യൂഡല്‍ഹി: നീണ്ട കാത്തിരിപ്പിനൊടുവിലാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലിടം കണ്ടെത്തിയത്. ബംഗ്ലാദേശിനെതിരായ ടി20 പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് സഞ്ജു ഉള്‍പ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ അഭിമാന താരം ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ മലയാളികള്‍ക്കൊപ്പം ആവേശത്തിലാണ് മുന്‍ ഇന്ത്യന്‍ ഓപണറും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍.
ആഭ്യന്തര തലത്തില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴെല്ലാം സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കണമെന്ന് ഉറക്കെ വിളിച്ചു പറയുന്ന ആളാണ് ഗംഭീര്‍. ഒടുവില്‍ മലയാളി താരം ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ അഭിനന്ദിക്കാനും ഗംഭീര്‍ മടിച്ചില്ല.
This is well & truly through the gap by @IamSanjuSamson!!! Congratulations on being picked in the T20 squad. Soft hands, nimble feet and hopefully a sane head...go Sanju grab ur moment, long overdue. @BCCI
— Gautam Gambhir (@GautamGambhir) October 24, 2019
'ഇന്ത്യയുടെ ടി20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം സഞ്ജു. മൃദുവായ കൈകളും വേഗതയേറിയ പാദങ്ങളും വിവേകമുള്ള തലച്ചോറുമാണ്... പോകു സഞ്ജു, പോയി അടിച്ചു തകര്‍ക്കു, ഒരുപാട് നാളത്തെ കടം തീര്‍ക്കാനില്ലേ'- ഗംഭീര്‍ ട്വീറ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിനായും പിന്നാലെ വിജയ് ഹസാരെ ട്രോഫിയില്‍ നേടിയ ഇരട്ട സെഞ്ച്വറിയുമാണ് സഞ്ജുവിന്് ടീമിലേക്കുള്ള വാതില്‍ തുറന്നത്. ഋഷഭ് പന്ത് ടീമില്‍ സ്ഥാനം ഉറപ്പിക്കാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് കൂടി മുന്നില്‍ക്കണ്ടാണ് സെലക്ടര്‍മാര്‍ സഞ്ജുവിന് അവസരം നല്‍കിയിരിക്കുന്നത്. സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ഇപ്പോള്‍ ടീമിലെടുത്തിരിക്കുന്നത്.