തന്ത്രങ്ങളെല്ലാം ചോദിച്ചറിയുകയാണോ? ധോനി ഇവിടെ പന്തിന് ഒപ്പമുണ്ട്‌

ഈ സമയം ഇരുവരും ഒരുമിച്ചെത്തിയാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്
തന്ത്രങ്ങളെല്ലാം ചോദിച്ചറിയുകയാണോ? ധോനി ഇവിടെ പന്തിന് ഒപ്പമുണ്ട്‌

ന്ത്യന്‍ ടീമിലേക്ക് ധോനി മടങ്ങിയെത്തുമോ എന്ന ചോദ്യം ഉത്തരം നല്‍കാതെ ക്രിക്കറ്റ് ലോകത്തിന് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ധോനി തിരികെ എത്തുമോ, അതോ യുവതാരം റിഷഭ് പന്ത് ധോനിയുടെ സ്ഥാനം ഏറ്റെടുക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഈ സമയം ഇരുവരും ഒരുമിച്ചെത്തിയാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പര കഴിഞ്ഞതിന് പിന്നാലെ ധോനിക്ക് അടുത്തേക്ക് എത്തിയിരിക്കുകയാണ് റിഷഭ് പന്ത്. ധോനിയുടെ പ്രിയപ്പെട്ട നായ്ക്കളെ സ്‌നേഹിച്ചു കൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളുമായാണ് ഇരുവരും എത്തുന്നത്. 

ഗുഡ് വൈബ്‌സ് മാത്രം എന്നാണ് ഇതിന് തലക്കെട്ടായി പന്ത് കുറിച്ചത്. റിഷഭ് പന്തിനെ തന്നെയാണ് തങ്ങള്‍ പരിഗണിക്കുന്നത് എന്ന ചീഫ് സെലക്ടറുടെ പ്രതികരണം വന്നതിന് പിന്നാലെയാണ് ധോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ പന്ത് പങ്കുവച്ചിരിക്കുന്നത്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rishabh Pant (@rishabpant) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com