മുകേഷ് അംബാനി ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ ബൂമ്രയില്ല, ബാംഗ്ലൂരിലേക്ക് ചേക്കേറുകയാണോ എന്ന് ആരാധകര്‍

ദീപാവലി ആശംസ നേര്‍ന്ന് മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച ചിത്രമാണ് ആ ചോദ്യം ഉയരാന്‍ കാരണം
മുകേഷ് അംബാനി ഒരുക്കിയ ദീപാവലി പാര്‍ട്ടിയില്‍ ബൂമ്രയില്ല, ബാംഗ്ലൂരിലേക്ക് ചേക്കേറുകയാണോ എന്ന് ആരാധകര്‍

ന്ത്യയുടെ സ്റ്റാര്‍ പേസര്‍ തന്റെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് 
വിടുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. ദീപാവലി ആശംസ നേര്‍ന്ന് മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച ചിത്രമാണ് ആ ചോദ്യം ഉയരാന്‍ കാരണം. 

ടീം ഉടമകള്‍ ഒരുക്കിയ ദീപാവലി പാര്‍ട്ടിയിലെ ടീം മാനേജ്‌മെന്റും കളിക്കാരും വേദിയില്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ഒരൊറ്റ കുടുംബം എന്ന തലക്കെട്ടോടെ മുംബൈ ദീപാവലി ആശംസ നേര്‍ന്നത്. പക്ഷേ അവിടെ ബൂമ്രയുടെ സാന്നിധ്യമുണ്ടായില്ല. ഇതോടെ ബൂമ്ര ബാംഗ്ലൂരിലേക്ക് പോവുകയാണോ എന്ന ചോദ്യം മുംബൈയുടെ ട്വീറ്റിന് അടിയില്‍ നിരന്നു. 

ബൂമ്ര ടീം വിടുകയാണോ എന്ന ചോദ്യത്തിന് രോഹിത്തിന്റെ ജിഫുമായി എത്തിയാണ് മുംബൈ ഇന്ത്യന്‍സ് മറുപടി നല്‍കിയത്. ശാന്തമായിരിക്കു എന്ന് പറഞ്ഞാണ് ജിഫ്. പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ബൂമ്ര ഇപ്പോള്‍. ഈ അടുത്ത ദിവസങ്ങളില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ബൂമ്ര പരിശോധനയ്ക്ക് വിധേയമാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com