രണ്ട് ഓഫറുകളാണ് ഗാംഗുലി മുന്‍പില്‍ വെച്ചത്, അത് കേട്ട് സമ്മതം മൂളാതിരിക്കാനായില്ല; പ്രചോദനമായ ആ കഥ പറഞ്ഞ് സെവാഗ്‌

രണ്ട് ഓഫറുകളാണ് ഗാംഗുലി മുന്‍പില്‍ വെച്ചത്, അത് കേട്ട് സമ്മതം മൂളാതിരിക്കാനായില്ല; പ്രചോദനമായ ആ കഥ പറഞ്ഞ് സെവാഗ്‌

എന്നോട് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ ഓപ്പണ്‍ ചെയ്യുന്നില്ല, സച്ചിന്‍ ഓപ്പണ്‍ ചെയ്യുന്നില്ല എന്നായിരുന്നു എന്റെ ചോദ്യം

പ്പണിങ്ങില്‍ നിനക്ക് മൂന്നോ നാലോ ഇന്നിങ്‌സ് നല്‍കും. അതില്‍ പരാജയപ്പെട്ടാലും നിന്നെ ടീമില്‍ നിന്ന് മാറ്റില്ല. ഓപ്പണിങ്ങില്‍ തിളങ്ങാനാവാതെ ടീമില്‍ നിന്ന് മാറ്റുന്നതിന് മുന്‍പ് മധ്യനിരയില്‍ കളിക്കാന്‍ നിനക്ക് അവസരം നല്‍കും...ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ്ങിലേക്ക് എത്താന്‍ ഇടയായ കഥയും, അതിന് കാരണക്കാരനായ വ്യക്തിയെ കുറിച്ചും വീണ്ടും പറയുകയാണ് സെവാഗ്...

എന്നെ ഗാംഗുലി ഒരുപാടി പിന്തുണയ്ക്കുന്നുണ്ട് എന്ന് തോന്നി. അതുകൊണ്ടാണ് ഞാന്‍ ഓപ്പണിങ്ങില്‍ ഇറങ്ങാന്‍ തയ്യാറായത്. ഇന്ന് ഞാന്‍ എന്തെങ്കിലുമാണെങ്കില്‍ അതിന് കാരണം ഗാംഗുലിയാണെന്നും സെവാഗ് എഴുതുന്നു. ഓപ്പണിങ്ങില്‍ ഇറങ്ങാന്‍ ഗാംഗുലി തന്നെ പ്രേരിപ്പിച്ച വിധവും സെവാഗ് പറയുന്നു. 

എന്നോട് ഓപ്പണ്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ ഓപ്പണ്‍ ചെയ്യുന്നില്ല, സച്ചിന്‍ ഓപ്പണ്‍ ചെയ്യുന്നില്ല എന്നായിരുന്നു എന്റെ ചോദ്യം. ഇതോടെ ഗാംഗുലി എന്റെയടുത്ത് വിശദീകരിച്ചു. ഓപ്പണിങ് പൊസിഷന്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഞാന്‍ ആ സ്ഥാനം എടുത്താല്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാം. അതല്ലെങ്കില്‍ മധ്യനിരയില്‍ മറ്റേതെങ്കിലും താരത്തിന് പരിക്ക് പറ്റുന്നത് വരെ നീ കാത്തിരിക്കണം...

പക്ഷേ അപ്പോഴും എന്നെ സമാധാനിപ്പിക്കാനായില്ല. ഇതോടെ ഗാംഗുലി ഉറപ്പ് തന്നു. മൂന്ന് നാല് ഇന്നിങ്‌സുകള്‍ നിന്നെ ഓപ്പണറായി ഇറക്കും. അതില്‍ പരാജയപ്പെട്ടാലും ടീമില്‍ നിന്ന് മാറ്റില്ല. ഓപ്പണിങ്ങില്‍ ഒരു രക്ഷയുമില്ലെന്ന് കണ്ടാല്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിന് മുന്‍പ് മധ്യനിരയില്‍ കളിക്കാന്‍ നിനക്ക് നല്‍കും. ഗാംഗുലിയുടെ ഈ വാക്കുകള്‍ എനിക്ക് ബോധ്യപ്പെട്ടുവെന്ന് സെവാഗ് പറയുന്നു. 

ഒരു നായകനില്‍ ഇങ്ങനെയാണ് കളിക്കാര്‍ക്ക് വിശ്വാസം വരുന്നത്. ഗാംഗുലിയുടെ വാക്കുകള്‍ എന്റെ ആത്മവിശ്വാസം കൂട്ടി. അദ്ദേഹം എന്നെ ഒരുപാടി പിന്തുണയ്ക്കുന്നത് പോലെ തോന്നി. അതുകൊണ്ടാണ് ഓപ്പണിങ്ങില്‍ ഇറങ്ങി ശ്രമിച്ചു നോക്കാം എന്ന് ഞാന്‍ കരുതിയത്. ഇന്ന് ഞാന്‍ എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് ഗാംഗുലി കാരണമാണ്, സെവാഗ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com