വാതുവയ്പുകാര്‍ സമീപിച്ച വിവരം മറച്ചുവച്ചു; ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് 2 വര്‍ഷം വിലക്ക്

അഴിമതി വിരുദ്ധ വിഭാഗം പ്രത്യേകം വാദം കേട്ടാണ് ഷാക്കിബിനുള്ള ശിക്ഷ തീരുമാനിച്ചത്
വാതുവയ്പുകാര്‍ സമീപിച്ച വിവരം മറച്ചുവച്ചു; ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് 2 വര്‍ഷം വിലക്ക്


ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) രണ്ടു വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തി. വാതുവയ്പുകാര്‍ ഒത്തുകളിക്ക് സമീപിച്ച വിവരം ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കാതിരുന്നതിനാണ് കടുത്ത നടപടി.

രണ്ട് വര്‍ഷം മുമ്പായിരുന്നു വാതുവെപ്പുമായി ബന്ധപ്പെട്ട് ചിലര്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടറെ സമീപിച്ചത്. ഒന്നിലേറെത്തവണ വാതുവയ്പുകാര്‍ ഷാക്കിബിനെ സമീപിച്ചതായാണ് വിവരം. ഇക്കാര്യം കൃത്യസമയത്ത് അധികാര കേന്ദ്രങ്ങളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

ഐസിസി അഴിമതി നിരോധന നിയമത്തിലെ മൂന്നു വകുപ്പുകള്‍ ലംഘിച്ചതായി കമ്മീഷന് മുന്നില്‍ ഷാക്കിബ് സമ്മതിച്ചതായാണ് വിവരം. അഴിമതി വിരുദ്ധ വിഭാഗം പ്രത്യേകം വാദം കേട്ടാണ് ഷാക്കിബിനുള്ള ശിക്ഷ തീരുമാനിച്ചത്.

 ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കാലയളവില്‍ ഷാക്കിബിന്റെ പ്രവര്‍ത്തനം തൃപ്തികരമെങ്കില്‍ 2020 ഒക്ടോബറോടെ താരത്തിന് കളത്തിലിറങ്ങാമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. ഇതോടെ നവംബര്‍ മൂന്നിന് ആരംഭിക്കുന്ന ഇന്ത്യ–ബംഗ്ലദേശ് ട്വന്റി20 പരമ്പരയില്‍ ഷാക്കിബ് ഉണ്ടാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com