ഓസ്‌ട്രേലിയയില്‍ പോയി രാത്രി കളിക്കാന്‍ ധൈര്യമുണ്ടോ? ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ 

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒന്നോ രണ്ടോ ടെസ്റ്റ് രാത്രിയും പകലുമായി കളിക്കാന്‍ ഇന്ത്യ സമ്മതിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മൈക്കല്‍ വോണ്‍
ഓസ്‌ട്രേലിയയില്‍ പോയി രാത്രി കളിക്കാന്‍ ധൈര്യമുണ്ടോ? ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ 

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി കളിക്കാന്‍ തീരുമാനിച്ച ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒന്നോ രണ്ടോ ടെസ്റ്റ് രാത്രിയും പകലുമായി കളിക്കാന്‍ ഇന്ത്യ സമ്മതിച്ചേക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മൈക്കല്‍ വോണ്‍ ട്വീറ്റ് ചെയ്തു. 

ഈ വര്‍ഷം ആദ്യം നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രാത്രിയും പകലുമായി ഒരു ടെസ്റ്റ് എന്ന ആവശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉന്നയിച്ചിരുന്നു. എന്നാല്‍ ബിസിസിഐയില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചില്ല. 

ഡേ നൈറ്റ് ടെസ്റ്റിനോട് നായകന്‍ കോഹ് ലി പ്രകടിപ്പിച്ച എതിര്‍പ്പായിരുന്നു ഇന്ത്യയെ ഇതില്‍ നിന്നും അകറ്റി നിര്‍ത്തിയത്. എന്നാല്‍ ഗാംഗുലി ബിസിസിഐ തലപ്പത്തേക്ക് എത്തിയതോടെ ഡേ നൈറ്റ് ടെസ്റ്റിന് വേണ്ടി മുന്‍കൈ എടുത്തു. 

2020ലെ ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ അത് ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കും. 2109 അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഡേ നൈറ്റ് എന്നതില്‍ നിന്ന് ഇന്ത്യ പിന്മാറിയപ്പോള്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് വേണ്ട പരിശീലനം നടത്താതെ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്നത് വലിയ പ്രത്യാഘാതം തീര്‍ക്കും എന്നായിരുന്നു കോഹ് ലി അന്നെടുത്ത നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com