പിടി തരാത്ത പിങ്ക് ബോളും ഈഡനിലെ ഇരുട്ടും; ആദ്യ രാത്രി പകല്‍ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ കോഹ് ലിയും കൂട്ടരും വിയര്‍ക്കും

ചില പേസര്‍മാര്‍ക്ക് പിങ്ക് പന്തില്‍ നിന്ന് ആനുകൂല്യം ലഭിക്കും. കൂടുതല്‍ സ്വിങ്ങും, സീമും ഇതില്‍ നിന്ന് ലഭിക്കും
പിടി തരാത്ത പിങ്ക് ബോളും ഈഡനിലെ ഇരുട്ടും; ആദ്യ രാത്രി പകല്‍ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ കോഹ് ലിയും കൂട്ടരും വിയര്‍ക്കും

ഡന്‍ ഗാര്‍ഡന്‍ മറ്റൊരു ചരിത്രത്തിലേക്ക് കൂടി പേരെഴുതി ചേര്‍ക്കാന്‍ ഒരുങ്ങുകയാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് പകലും രാത്രിയുമായി നടത്താന്‍ സമ്മതിച്ചതോടെ വലിയ വെല്ലുവിളിയാണ് ഇരു ടീമുകള്‍ക്കും മുന്‍പിലേക്കെത്തുന്നത്. വിദേശ മണ്ണില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കാന്‍ പാകത്തില്‍ ഇന്ത്യയ്ക്ക് ധൈര്യം വര്‍ധിപ്പിക്കേണ്ടതുമുണ്ട്. പിങ്ക് ബോളില്‍ ബൗളര്‍മാര്‍ കുഴയുമോ എന്നത് മുതല്‍ വെളിച്ചക്കുറവ് ലൈറ്റിന്റെ പ്രശ്‌നം രസംകൊല്ലിയായി എത്തുമോയെന്നതില്‍ വരെ ആശങ്ക ഉടലെടുക്കുന്നു...

പിങ്ക് ബോളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇതുവരെ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. പ്രത്യേകിച്ച് സ്പിന്നര്‍മാര്‍. പന്ത് തങ്ങള്‍ ഉദ്ധേശിക്കുന്ന വിധം ടേണ്‍ ചെയ്യിക്കാന്‍ പിങ്ക് ബോളില്‍ പറ്റുമോയെന്നതാണ് സ്പിന്നര്‍മാരെ ആശങ്കയിലാക്കുന്നത്. ദുലീപ് ട്രോഫിയില്‍ പിങ്ക് ബോളില്‍ മികവ് കാണിക്കാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് കഴിഞ്ഞിരുന്നില്ല. ഇവിടെ പന്ത് ടേണ്‍ ചെയ്യിക്കുന്നതില്‍ കുല്‍ദീപ് പരാജയപ്പെട്ടു. 

എന്നാല്‍ ചില പേസര്‍മാര്‍ക്ക് പിങ്ക് പന്തില്‍ നിന്ന് ആനുകൂല്യം ലഭിക്കും. കൂടുതല്‍ സ്വിങ്ങും, സീമും ഇതില്‍ നിന്ന് ലഭിക്കും. എന്നാലത് കൃത്യമായി കണക്കാക്കുന്നതില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വ്യക്തമായ ധാരണയില്ല. വിദേശത്താണ് രാത്രി പകല്‍ മത്സരത്തിനുള്ള ക്ഷണം ലഭിച്ചത് എങ്കില്‍ ഇന്ത്യയുടെ ഉത്തരം അനുകൂലമാവുമായിരുന്നില്ല. 

ഈ വര്‍ഷം ആദ്യം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഡ്‌ലെയ്ഡ് ടെസ്റ്റ് രാത്രിയും പകലുമായി നടത്താമെന്ന നിര്‍ദേശം ക്രിക്കറ്റ് ഓസ്‌ട്രേലിയ മുന്‍പോട്ടു വെച്ചിരുന്നു. എന്നാല്‍ ഇന്ത്യ തയ്യാറായില്ല. എന്നാല്‍ 2020ലെ ഓസീസ് പര്യടനത്തിലും അത്തരമൊരു നിര്‍ദേശം വന്നാല്‍ ഇന്ത്യയ്ക്ക് തള്ളാനാവില്ലെന്ന് വ്യക്തം. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രാധാന്യം മുന്‍ നിര്‍ത്തുമ്പോള്‍ കൂടുതല്‍ രാത്രി-പകല്‍ ടെസ്റ്റ് പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ സമ്മതം മൂളില്ലെന്ന് വ്യക്തമാണ്. 

വെളിച്ചമാണ് മറ്റൊരു പ്രശ്‌നം. ഈഡന്‍ ഗാര്‍ഡനില്‍ ഏറ്റവും ഒടുവില്‍ ടെസ്റ്റ് മത്സരം എത്തിയപ്പോള്‍ സ്‌റ്റേഡിയം ലൈറ്റ്‌സ് വില്ലനായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ശ്രീലങ്ക് ഈഡനിലെത്തിയപ്പോള്‍ അവസാന ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം നേരത്തെ നിര്‍ത്തേണ്ടി വന്നതാണ് അവരെ സമനില പിടിക്കാന്‍ സഹായിച്ചത്. രാത്രിയും പകലുമായി ടെസ്റ്റ് നടക്കുമ്പോള്‍ നിര്‍ണായക ഘട്ടങ്ങളില്‍ സ്‌റ്റേഡിയം ലൈറ്റ്‌സ് പ്രശ്‌നമായാല്‍ അത് ഐസിസി ചാമ്പ്യന്‍ഷിപ്പിലെ പോയിന്റിനെ തന്നെ ബാധിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com