ഒരു കയ്യില്‍ പന്തും മറുകയ്യില്‍ സ്റ്റംപും, ആനമണ്ടത്തരവുമായി ലങ്കന്‍ ബൗളര്‍; രക്ഷപെട്ടത് സ്മിത്ത്‌

ലങ്കന്‍ താരത്തിന്റെ ആനമണ്ടത്തരം എന്നാണ് താരത്തിന്റെ ശ്രമം കണ്ട് ആരാധകര്‍ പറയുന്നത്
ഒരു കയ്യില്‍ പന്തും മറുകയ്യില്‍ സ്റ്റംപും, ആനമണ്ടത്തരവുമായി ലങ്കന്‍ ബൗളര്‍; രക്ഷപെട്ടത് സ്മിത്ത്‌

സ്മിത്തിന്റേയും വാര്‍ണറുടേയും അര്‍ധ ശതകത്തിന്റെ ബലത്തില്‍ ലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര ഓസ്‌ട്രേലിയ 2-0ന് ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 117 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 13ാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. സ്മിത്തും വാര്‍ണറും ഓസീസിനെ അനായാസ ജയത്തിലേക്ക് എത്തിക്കുമ്പോള്‍ ആരാധകരെ ചിരിപ്പിച്ചാണ് ലങ്കന്‍ താരം കടന്നു വന്നത്. 

ഓസ്‌ട്രേലിയ ജയിച്ചു കയറിയ 13ാം ഓവറില്‍ തന്നെയാണ് ആ റണ്‍ഔട്ട് ശ്രമം വന്നത്. ലങ്കന്‍ താരത്തിന്റെ ആനമണ്ടത്തരം എന്നാണ് താരത്തിന്റെ ശ്രമം കണ്ട് ആരാധകര്‍ പറയുന്നത്. സന്‍ഡകന്റെ ഡെലിവറിയില്‍ സ്‌ട്രെയ്റ്റ് ഷോട്ട് കളിച്ച വാര്‍ണര്‍ ബൗളേഴ്‌സ് എന്‍ഡിലെ സ്റ്റംപ് ഇളക്കി. ഈ സമയം സ്മിത്ത് റണ്ണിനായി ഓടിത്തുടങ്ങിയിരുന്നു. 

സ്മിത്ത് ക്രീസിന് പുറത്താണെന്ന് മനസിലാക്കിയ സന്‍ഡകന്‍ സ്റ്റംപ് ഇളക്കി. പക്ഷേ തെറ്റായ രീതിയിലാണെന്ന് മാത്രം. ഒരു കയ്യില്‍ പന്ത് പിടിച്ച സന്‍ഡകന്‍ മറുകൈകൊണ്ടാണ് സ്റ്റംപ് കയ്യിലെടുത്തത്. രണ്ട് കൈയും തമ്മില്‍ ഒരു ബന്ധവുമുണ്ടായില്ല. സ്റ്റംപ് ഇളക്കുന്ന സമയത്ത് പന്തും സ്റ്റംപും തമ്മില്‍ ബന്ധമുണ്ടായിരിക്കണം എന്നാണ് നിയമം. ഇതോടെ തീരുമാനം സ്മിത്തിന് അനുകൂലമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com