കുരങ്ങനെന്ന്‌ വിളിച്ച് ആരാധകര്‍, ലുക്കാക്കുവിനെതിരെ വംശീയാധിക്ഷേപം; പ്രതിഷേധം ശക്തം

കുരങ്ങനെന്ന്‌ വിളിച്ച് ആരാധകര്‍, ലുക്കാക്കുവിനെതിരെ വംശീയാധിക്ഷേപം; പ്രതിഷേധം ശക്തം

സര്‍ദിനിയ: ഇന്റര്‍ മിലാന്റെ പുതു താരം റൊമേലു ലുക്കാക്കുവിന് നേര്‍ക്ക് വംശീയാധിക്ഷേപം. സീരി എയില്‍ പെനാല്‍റ്റി വലയിലെത്തിച്ചതിന് പിന്നാലെയാണ് എതിര്‍ ടീമായ കാഗ്ലിയാറിയുടെ ആരാധകര്‍ ലുക്കാക്കുവിന് നേര്‍ക്ക് തിരിഞ്ഞത്. 

കാഗ്ലിയാറിയുടെ ഹോം ഗ്രൗണ്ടായ സര്‍ദെങ്‌ന അരീനയില്‍ ഞായറാഴ്ച നടന്ന മത്സരത്തിന് ഇടയിലാണ് സംഭവം. കുരങ്ങ് പരാമര്‍ശവുമായി ആരാധകര്‍ ശബ്ദുയര്‍ത്തുകയായിരുന്നു. ലുകാക്കുവിന്റെ പെനാല്‍റ്റിയായിരുന്നു ഇന്റര്‍മിലാനെ സമനിലകുരുക്കില്‍ നിന്ന് രക്ഷിച്ച് ജയം നേടിക്കൊടുത്തത്. 

പെനാല്‍റ്റി സ്‌കോര്‍ ചെയ്തതിന് ശേഷം കുരങ്ങനെന്ന വിളികള്‍ ഉയര്‍ത്തി ആരാധകര്‍ക്ക് മുന്‍പിലേക്ക് ചെന്ന് നിന്ന് ലുക്കാക്കു പ്രതിഷേധം അറിയിക്കുകയും ചെയ്തു. കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപങ്ങള്‍ കാഗ്ലിയാറി ഫാന്‍സിന്റെ ഭാഗത്ത് നിന്ന് ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് യൂറോപ്യന്‍ ഫുട്‌ബോളിലെ ആന്റി ഡിസ്‌ക്രിമിനേഷന്‍ വിഭാഗം ചൂണ്ടിക്കാട്ടി. 

കൂടുതല്‍ വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് ഇന്റര്‍ മിലാന്‍ പരിശീലകന്‍ കോന്റെ പ്രതികരിച്ചത്. കഴിഞ്ഞ സീസണില്‍ യുവന്റ്‌സ് മുന്നേറ്റ നിര താരം മൊയ്‌സെ കിയാനിക്കും ഇതേ ഗ്രൗണ്ടില്‍ വെച്ച് കാഗ്ലിയാറി ആരാധകരില്‍ നിന്നും വംശീയാധിക്ഷേപം നേരിട്ടു. ലുക്കാക്കുവിനെതിരായ സംഭവത്തില്‍ കാഗ്ലിയാറിയുടെ സമൂഹമാധ്യമങ്ങളില്‍ ആരാധകരില്‍ നിന്ന് വിമര്‍ശനം നിറയുകയാണ്. എന്നാല്‍ ക്ലബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com