ഭാര്യയുടെ പരാതിയിൽ ഷ​മി​ക്കെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട്; 15 ദി​വ​സ​ത്തി​ന​കം കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് കോ​ട​തി​  

കോ​ല്‍​ക്ക​ത്ത​യി​ലെ സി​ജെ​എം കോ​ട​തി​യാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്
ഭാര്യയുടെ പരാതിയിൽ ഷ​മി​ക്കെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട്; 15 ദി​വ​സ​ത്തി​ന​കം കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് കോ​ട​തി​  

കോ​ൽ‌​ക്ക​ത്ത: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട്. ഭാ​ര്യ ഹ​സി​ൻ ജ​ഹാ​ൻ ന​ൽ​കി​യ ഗാ​ര്‍​ഹി​ക പീ​ഡ​ന പ​രാ​തി​യി​ലാണ് നടപടി.  കോ​ല്‍​ക്ക​ത്ത​യി​ലെ അ​ലി​പോ​ര്‍ സി​ജെ​എം കോ​ട​തി​യാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. 

ലൈം​ഗി​ക അ​തി​ക്രമത്തിനും സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മിച്ചതിനുമാണ് ഷ​മി​ക്കെ​തി​രേ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ‌ ചെ​യ്തി​രി​ക്കു​ന്ന​ത്.‌ താരം 15 ദി​വ​സ​ത്തി​ന​കം കീ​ഴ​ട​ങ്ങ​ണ​മെ​ന്നാ​ണ് കോ​ട​തി​ നി​ർ​ദേ​ശം. ഷ​മി​യു​ടെ സ​ഹോ​ദ​ര​ൻ ഹാ​സി​ദ് അ​ഹ​മ്മ​ദി​നും അ​റ​സ്റ്റ് വാ​റ​ണ്ടു​ണ്ട്. 

ഹ​സി​ന്‍ ജ​ഹാ​ന്‍റെ പ​രാ​തി​യി​ല്‍ ഷ​മി ഇ​തു​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാഞ്ഞതിനെ തുടർന്നാണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ഷ​മി​യു​ടെ കു​ടും​ബം ത​ന്നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നും ഹ​സി​ന്‍ പ​രാ​തിയിൽ ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com