മിതാലി രാജ് വിരമിച്ചു

മുതിര്‍ന്ന ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളില്‍ നിന്നും വിരമിച്ചു
മിതാലി രാജ് വിരമിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ക്രിക്കറ്റ് താരം മിതാലി രാജ് അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളില്‍ നിന്നും വിരമിച്ചു. 2021 ലെ വനിത ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മിതാലി രാജ് പറഞ്ഞു.

36 അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചത് മിതാലി രാജാണ്. 2012, 2014, 2016 വര്‍ഷങ്ങളില്‍ നടന്ന ട്വിന്റി- 20 ലോകകപ്പുകള്‍ ഇതില്‍ ഉള്‍പ്പെടും. 2006 മുതല്‍ ട്വന്റി-20 മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് മിതാലി രാജ്. 

മിതാലി രാജ് ട്വിന്റി- 20യില്‍ മികച്ച സംഭാവന നല്‍കിയിട്ടുണ്ട്. 89 മത്സരങ്ങളില്‍ നിന്നായി 2364 റണ്‍സാണ് സമ്പാദ്യം. 37.5 ശതമാനമാണ് ബാറ്റിങ് ശരാശരി. 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആദ്യമായി 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യക്കാരിയെന്ന വിശേഷണത്തിനും മിതാലി രാജ് അര്‍ഹയാണ്.

203 ഏകദിനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മിതാലി രാജ് 6720 റണ്‍സ് നേടിയിട്ടുണ്ട്. 51 ആണ് ബാറ്റിങ് ശരാശരി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com