ആഷസ്; ഓസീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടി; രണ്ട് വിക്കറ്റുകള്‍ നഷ്ടം

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു
ആഷസ്; ഓസീസിന് തുടക്കത്തില്‍ തന്നെ തിരിച്ചടി; രണ്ട് വിക്കറ്റുകള്‍ നഷ്ടം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ബാറ്റിങ് തുടങ്ങിയ അവര്‍ക്ക് നാലാം പന്തില്‍ തന്നെ ഓപണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായി. രണ്ട് പന്തുകള്‍ മാത്രം നേരിട്ട് വാര്‍ണര്‍ സംപൂജ്യനായി മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിനാണ് വിക്കറ്റ്. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലാണ് ഓസീസ്. 13 റണ്‍സെടുത്ത മാര്‍ക്കസ് ഹാരിസിനെ ബ്രോഡ് വിക്കറ്റിന് മുന്നില്‍ കരുക്കി മടക്കുകയായിരുന്നു. 10 റണ്‍സുമായി ലബുഷനെയും റണ്ണൊന്നുമെടുക്കാതെ സ്മിത്തുമാണ് ക്രീസില്‍. 

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് നാലാം ടെസ്റ്റ് അരങ്ങേറുന്നത്. ആദ്യ മൂന്ന് ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ഓരോന്ന് വീതം ജയിച്ചു. 

സൂപ്പര്‍ താരം സ്റ്റീവന്‍ സ്മിത്ത് ടീമില്‍ തിരിച്ചെത്തിയതാണ് ഓസ്‌ട്രേലിയക്ക് ആവേശം പകരുന്നത്. ആദ്യ ടെസ്റ്റില്‍ മിന്നുന്ന പ്രകടനം നടത്തിയ സ്മിത്തായിരുന്നു ഓസീസിനെ വിജയിപ്പിച്ചത്. രണ്ടാം ടെസ്റ്റില്‍ മികച്ച ഫോമില്‍ കളിക്കവെ പരിക്കേറ്റ സ്മിത്ത് മൂന്നാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. സ്മിത്തിന് പകരമെത്തി മികച്ച പ്രകടനം നടത്തിയ മാര്‍നസ് ലെബുഷനെയും നാലാം ടെസ്റ്റുള്ള ഓസീസ് ടീമിലുണ്ട്.

മൂന്നാം ടെസ്റ്റില്‍ പൊരുതി നേടിയ വിജയത്തിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട്. ഇംഗ്ലീഷ് ടീമില്‍ ഒരു മാറ്റമുണ്ട്. ക്രിസ് വോക്‌സിന് പകരം ക്രെയിഗ് ഓവര്‍ട്ടന്‍ ടീമിലെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com