ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പുറത്തുവിട്ടു; ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ തത്സമയം പ്രകാശനം 

മുബൈ ആയിരുന്നു ഇന്ത്യയിലെ പ്രദര്‍ശന വേദി
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പുറത്തുവിട്ടു; ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ തത്സമയം പ്രകാശനം 

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ഫിഫ വെബ്‌സൈറ്റിലൂടെയാണ് ചിഹ്നം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇന്ത്യയുൾപ്പെടെ 23 രാജ്യങ്ങളില്‍ പ്രകാശനം തത്സമയം പ്രദര്‍ശിപ്പിച്ചു. മുബൈ ആയിരുന്നു ഇന്ത്യയിലെ പ്രദര്‍ശന വേദി.

ലുസൈല്‍ സ്റ്റേഡിയത്തിൽ 2022 നവംബര്‍ 21നാണ് ലോകകപ്പിന്റെ കിക്കോഫ്. ലോകകപ്പിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഖത്തര്‍ ഇപ്പോൾ. പതിവിന് വിപരീതമായി നടത്തപ്പെടുന്ന ലോകകപ്പെന്ന നിലയില്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയ ഖത്തര്‍ ലോകകപ്പ് ഡിസംബര്‍ 18 വരെയാണ് അരങ്ങേറുക. 2026 ലോകകപ്പിന് യുഎസ് ആണ് വേദിയാവുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com