'ഞാന്‍ ഗര്‍ഭിണിയാണ്', സന്തോഷവാര്‍ത്ത പുറത്തുവിട്ട് ഗുസ്തി താരം

'ഞാന്‍ ഗര്‍ഭിണിയാണ്', സന്തോഷവാര്‍ത്ത പുറത്തുവിട്ട് ഗുസ്തി താരം

മനോഹരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് താരം സന്തോഷവാര്‍ത്ത പങ്കുവെച്ചത്

ര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവിട്ട് യഥാര്‍ത്ഥ ദംഗല്‍ നായിക ഗീത ഫാഗട്ട്. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ഡ് മെഡല്‍ നേടിയ ദേശിയ ഗുസ്തിതാരമാണ് ഗീത. മനോഹരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് താരം സന്തോഷവാര്‍ത്ത പങ്കുവെച്ചത്. 

ഒരു കുഞ്ഞ് ജീവന്‍ നമ്മുടെ ഉള്ളില്‍ വളര്‍ന്നു തുടങ്ങുമ്പോഴാണ് അമ്മയുടെ സന്തോഷം മനസിലാവുകയൊള്ളൂ എന്നാണ് താരം പറയുന്നത്. നമുക്കുള്ളില്‍ ഒരു പുതിയ ജീവന്‍ തുടിക്കാന്‍ തുടങ്ങുമ്പോഴും ചെറിയ ഹൃദയമിടിച്ച് ആദ്യമായി കേള്‍ക്കാന്‍ തുടങ്ങുമ്പോഴുമാണ് അമ്മയുടെ സന്തോഷം ആരംഭിക്കുന്നത്. കളിച്ചുകൊണ്ട് അവന്‍ ചവിട്ടുമ്പോള്‍ ഓര്‍മിപ്പിക്കും അവന്‍ ഒരിക്കലും ഒറ്റയ്ക്കാവില്ലെന്ന്. ഒരു ജീവന്‍ നിങ്ങള്‍ക്കുള്ളില്‍ വളരാതെ ജീവിതം എന്തെന്ന് നിങ്ങള്‍ അറിയില്ല.' ഗീത കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Geeta PhogatPawan Saroha (@geetaphogat) on

പോസ്റ്റിന് താഴെ ആശംസ പ്രവാഹമാണ്. സിനിമതാരങ്ങളും, കായിക താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ആശംസ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ഗുസ്തി താരമായ പവന്‍ സരോഹയാണ് ഗീതയുടെ ഭര്‍ത്താവ്. 2016 ലാണ് ഇരുവരും വിവാഹിതരാകുന്നത്. 

ഹരിയാനയിലെ പ്രമുഖ ഗുസ്തി കുടുംബത്തിലെ അംഗമാണ് ഗീത. താരത്തിന്റെ മൂന്ന് സഹോദരിമാരും രണ്ട് കസിന്‍സും ഗുസ്തിക്കാരാണ്. കൂടാതെ ഗീതയുടെ അച്ഛന്‍ മഹവീര്‍ സിങ് ഫാഗട്ടും മുന്‍ ഗുസ്തിതാരമാണ്. ഗീതയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ദംഗല്‍ സിനിമയിറങ്ങിയത്. ഫാത്തിമ സന ഷെയ്ഖാണ് ഗീതയായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com