നേരെ കളിക്കാനാണ് പഠിപ്പിച്ചത്, ജീവിതത്തിലും ഫീല്‍ഡിലും; അധ്യാപക ദിനത്തില്‍ അച്റേക്കറെ ഓര്‍ത്ത് സച്ചിന്‍

ലോകം കീഴടക്കാന്‍ സച്ചിനെ പ്രാപ്തമാക്കിയതില്‍ പിന്നില്‍ രമാകാന്ത് അച് രേക്കര്‍ക്കുള്ള പങ്കിനെ കുറിച്ച് അറിയാത്ത ആരാധകരുമുണ്ടാവില്ല
നേരെ കളിക്കാനാണ് പഠിപ്പിച്ചത്, ജീവിതത്തിലും ഫീല്‍ഡിലും; അധ്യാപക ദിനത്തില്‍ അച്റേക്കറെ ഓര്‍ത്ത് സച്ചിന്‍

ളിക്കളം വിട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ലോകം മുഴുവന്‍ ഇപ്പോഴും ആരാധകരുണ്ട് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്. അങ്ങനെ, ലോകം കീഴടക്കാന്‍ സച്ചിനെ പ്രാപ്തമാക്കിയതില്‍ പിന്നില്‍ രമാകാന്ത് അച് രേക്കര്‍ക്കുള്ള പങ്കിനെ കുറിച്ച് അറിയാത്ത ആരാധകരുമുണ്ടാവില്ല. മറ്റൊരു അധ്യാപക ദിനം കൂടി എത്തുമ്പോള്‍ വിടപറഞ്ഞു പോയ ഗുരുവിനെ ഓര്‍മിക്കുകയാണ് സച്ചിന്‍. 

'ജീവിതത്തിലും, ഫീല്‍ഡിലും നേരായ വഴിയില്‍ കളിക്കാനാണ് അച് രേക്കര്‍ സാര്‍ എന്നെ പഠിപ്പിച്ചത്. എന്റെ ജീവിതത്തില്‍ അദ്ദേഹം ചെലുത്തിയ അളവറ്റ സ്വാധീനങ്ങള്‍ക്ക് എന്നും ഞാന്‍ നന്ദിയുള്ളവനായിരിക്കും. ഇന്നും അദ്ദേഹം പറഞ്ഞു നല്‍കിയ പാഠങ്ങളാണ് എന്നെ മുന്നോട്ടു നയിക്കുന്നത്, സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. '

ശിവാജി പാര്‍ക്കില്‍ അച് രേക്കര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളില്‍ നിന്നാണ് സച്ചിന്‍ ലോക ക്രിക്കറ്റിന്റെ നെറികയിലേക്ക് എത്തിയത്. ഈ വര്‍ഷം ജനുവരിയിലാണ് അദ്ദേഹം ംമരണത്തിന് കീഴടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com