ലോകകപ്പ് ടീമില്‍ ഇടമില്ലാതാക്കിയത് 3ഡി ട്വീറ്റ്? ആദ്യമായി പ്രതികരിച്ച് റായിഡു

'നാലാം സ്ഥാനത്തെ ചൊല്ലിയുള്ള അവരുടെ പ്ലാന്‍ എല്ലാം പെട്ടെന്ന് മാറി മറിഞ്ഞിട്ടുണ്ടാവും'
ലോകകപ്പ് ടീമില്‍ ഇടമില്ലാതാക്കിയത് 3ഡി ട്വീറ്റ്? ആദ്യമായി പ്രതികരിച്ച് റായിഡു

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റിലേക്ക് തിരികെ എത്തിയതിന് പിന്നാലെ, വിവാദമായ തന്റെ 3ഡി ക്ലാസ് പരാമര്‍ശത്തില്‍ പ്രതികരിച്ച് അമ്പാട്ടി റായിഡു. ആ ട്വീറ്റാണ് ലോകകപ്പ് ടീമില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ കാരണം എന്ന് വിശ്വസിക്കുന്നില്ലെന്ന് റായിഡു പറഞ്ഞു. 

ആ ട്വീറ്റ് ചെയ്തതിന് എനിക്ക് കുറ്റബോധമില്ല. ആ ട്വീറ്റ് ഏതെങ്കിലും വിധത്തില്‍ ടീമില്‍ സ്ഥാനം പിടിക്കുന്നതിനോട് ബന്ധപ്പെട്ടിട്ടുണ്ട് എങ്കില്‍, എന്താണ് ക്രിക്കറ്റ് താരങ്ങള്‍ അഭിമുഖീകരിക്കുന്നത് എന്ന് തനിക്ക് ചിന്തിക്കാനാവില്ലെന്നും റായിഡു പറഞ്ഞു. 

ഞാന്‍ വല്ലാതെ നിരാശനായിരുന്നു. ആരായിരുന്നാലും നിരാശരാവും. കാരണം അത്രമാത്രം ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്നു. നാലാം സ്ഥാനത്തിന് വേണ്ടി ഒരുങ്ങുകയായിരുന്നു ഈ സമയമെല്ലാം ഞാന്‍. എന്നാല്‍, നാലാം സ്ഥാനത്തെ ചൊല്ലിയുള്ള അവരുടെ പ്ലാന്‍ എല്ലാം പെട്ടെന്ന് മാറി മറിഞ്ഞിട്ടുണ്ടാവും. അവര്‍ക്ക് മറ്റെന്തിങ്കിലും ആയിരിക്കും വേണ്ടിയിരുന്നത്. എനിക്ക് ഉറപ്പില്ല, റായിഡു പറഞ്ഞു. 

ഇംഗ്ലണ്ട് ലോകകപ്പില്‍ നാലാം സ്ഥാനത്ത് റായിഡു അനുയോജ്യനാണെന്ന് നായകന്‍ കോഹ് ലി പറഞ്ഞിരുന്നു. എന്നാല്‍ ലോകകപ്പ് അടുത്തതോടെ റായിഡുവിന്റെ ഫോം മങ്ങിയത് താരത്തിന് തിരിച്ചടിയായി. റായിഡുവിന് പകരം വിജയ് ശങ്കറെ ടീമില്‍ ഉള്‍പ്പെടുത്തിയ മാനേജ്‌മെന്റ്, റിസര്‍വ് ലിസ്റ്റിലുള്ള റായിഡുവിനെ ധവാന് പരിക്കേറ്റപ്പോഴും, വിജയ്ക്ക് പരിക്കേറ്റപ്പോഴും ഇംഗ്ലണ്ടിലേക്കയക്കാന്‍ തയ്യാറായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com