'സ്ഥിരതയില്ലാത്ത രാഹുലിനെ മാറ്റണം, രോഹിത്തിനെ ടെസ്റ്റ് ഓപ്പണറാക്കാന്‍ വൈകരുത്'; വീണ്ടും വാദിച്ച് ഗാംഗുലി

ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം, ടെസ്റ്റിലെ ഓപ്പണറായി ലഭിക്കുന്ന അവസരവും രോഹിത് നന്നായി ഉപയോഗിക്കും
'സ്ഥിരതയില്ലാത്ത രാഹുലിനെ മാറ്റണം, രോഹിത്തിനെ ടെസ്റ്റ് ഓപ്പണറാക്കാന്‍ വൈകരുത്'; വീണ്ടും വാദിച്ച് ഗാംഗുലി

കെ എല്‍ രാഹുലിനെ മാറ്റി രോഹിത് ശര്‍മയെ ടെസ്റ്റില്‍ ഓപ്പണറാക്കണമെന്ന് സൗരവ് ഗാംഗുലി. ലഭിച്ച അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താന്‍ രാഹുലിനായില്ലെന്നും, രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പരിഗണിക്കേണ്ട സമയം ഇതാണെന്നും ഗാംഗുലി പറഞ്ഞു. 

'രോഹിത്തിനെ ടെസ്റ്റ് ഓപ്പണറായി പരിഗണിക്കണം എന്ന് നേരത്തെ തന്നെ ഞാന്‍ പറഞ്ഞതാണ്. അത്രയും മികച്ച കളിക്കാരനാണ് രോഹിത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം, ടെസ്റ്റിലെ ഓപ്പണറായി ലഭിക്കുന്ന അവസരവും രോഹിത് നന്നായി ഉപയോഗിക്കും എന്നാണ് എന്റെ വിശ്വാസം. രഹാനേയും, ഹനുമാ വിഹാരിയും മധ്യനിരയില്‍ സ്ഥിരത കാണിക്കുമ്പോള്‍ മധ്യനിരയില്‍ വേറെ അഴിച്ചുപണികള്‍ വേണ്ടി വരുന്നില്ലെന്നും' ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു. 

വിന്‍ഡിസിനെതിരായ രണ്ട് ടെസ്റ്റുകളില്‍ നിന്നും 44,48,16,6 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍.36 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച രാഹുലിന്റെ സമ്പാദ്യം 34.58 ബാറ്റിങ് ശരാശരിയില്‍ 2006 റണ്‍സ് ആണ്. വിന്‍ഡിസിനെതിരായ രണ്ട് ടെസ്റ്റിലും രോഹിത്തിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 

രോഹിത്തിന്റെ സ്ഥാനത്ത് ഹനുമാ വിഹാരി സ്ഥാനം ഉറപ്പിച്ചതോടെ ടെസ്റ്റില്‍ മധ്യനിരയിലേക്ക് രോഹിത്തിന് ഇനി എത്തുക ബുദ്ധിമുട്ടാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍, ഓപ്പണിങ്ങില്‍ രാഹുല്‍ നിരാശപ്പെടുത്തിയതോടെ രോഹിത്തിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണം എന്ന മുറവിളികള്‍ ആരാധകരുടെ ഭാഗത്ത് നിന്നും ശക്തമായി. ലോകകപ്പില്‍ അഞ്ച് സെഞ്ചുറി ഉള്‍പ്പെടെ 600 റണ്‍സ് നേടിയ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനെ രൂക്ഷമായി ചോദ്യം ചെയ്യുകയായിരുന്നു ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com