ഇതാ സൂപ്പര്‍ താരങ്ങളെയെല്ലാം മറികടന്നൊരു പെണ്ണ്, അതും സെഞ്ചുറി അടിച്ച് കൂട്ടുന്നതില്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ മറികടന്ന് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം
ഇതാ സൂപ്പര്‍ താരങ്ങളെയെല്ലാം മറികടന്നൊരു പെണ്ണ്, അതും സെഞ്ചുറി അടിച്ച് കൂട്ടുന്നതില്‍

ന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ മറികടന്ന് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം. ഏകദിനത്തില്‍ അതിവേഗത്തില്‍ 13ാം ഏകദിന സെഞ്ചുറി തൊടുന്ന ക്രിക്കറ്റ് താരമെന്ന നേട്ടമാണ് കോഹ് ലിയേയും ഹാഷിം അംലയേയും മറികടന്ന് മെഗ് ലന്നിങ് സ്വന്തമാക്കിയത്. 

76 ഇന്നിങ്‌സുകളാണ് 13ാം സെഞ്ചുറിയിലേക്കെത്താന്‍ ലാന്നിങ്ങിന് വേണ്ടിവന്നത്. രണ്ടാമതുള്ള ഹാഷിം അംലയ്ക്ക് ഈ നേട്ടത്തിലേക്കെത്താന്‍ വേണ്ടിവന്നത് 83 സെഞ്ചുറികളും. 86 ഇന്നിങ്‌സില്‍ നിന്നാണ് കോഹ് ലി 13 സെഞ്ചുറികള്‍ എന്ന നേട്ടം കൊയ്തത്. 86 ഇന്നിങ്‌സില്‍ നിന്ന് തന്നെ 13 സെഞ്ചുറി നേടി ഡികോക്കും കോഹ് ലിക്ക് ഒപ്പമുണ്ട്. 

91 ഇന്നിങ്‌സില്‍ നിന്ന് 13 സെഞ്ചുറി നേടി വാര്‍ണറും, 99 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തി ധവാനുമാണ് ലിസ്റ്റില്‍ പിന്നെയുള്ളത്. വിന്‍ഡിസിനെതിരായ ഏകദിനത്തില്‍ 121 റണ്‍സ് അടിച്ചതോടെയാണ് പുരുഷ താരങ്ങളെയെല്ലാം വെട്ടിച്ച് ലാന്നിങ് റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com