ഇഷ്ട ടീമിനായി സ്റ്റേഡിയത്തിലെത്തി; പിന്നാലെ അറസ്റ്റ്; സ്വയം തീക്കൊളുത്തി ഇറാന്‍ യുവതി

ഇഷ്ട ടീമിന്റെ ഫുട്‌ബോള്‍ പോരാട്ടം കാണാന്‍ സ്‌റ്റേഡിയത്തിലെത്തി അറസ്റ്റിലായ യുവതി സ്വയം തീക്കൊളുത്തി
ഇഷ്ട ടീമിനായി സ്റ്റേഡിയത്തിലെത്തി; പിന്നാലെ അറസ്റ്റ്; സ്വയം തീക്കൊളുത്തി ഇറാന്‍ യുവതി

ടെഹ്‌റാന്‍: ഇഷ്ട ടീമിന്റെ ഫുട്‌ബോള്‍ പോരാട്ടം കാണാന്‍ സ്‌റ്റേഡിയത്തിലെത്തി അറസ്റ്റിലായ യുവതി സ്വയം തീക്കൊളുത്തി. ബന്ധപ്പെട്ട് ഇറാനില്‍ യുവതി മരണത്തോട് മല്ലിടുന്നു. ആരാധിക്കുന്ന ടീമിന്റെ ഫുട്‌ബോള്‍ മത്സരങ്ങള്‍ സ്‌റ്റേഡിയത്തില്‍ പോയി കണ്ടതിന് യുവതിയെ കഴിഞ്ഞ മാര്‍ച്ചിലാണ് അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി ടെഹ്‌റാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് യുവതി, കോടതിക്ക് പുറത്ത് സ്വയം തീക്കൊളുത്തിയത്. യുവതി 90 ശതമാനം പൊള്ളലേറ്റ് മരണത്തോട് മല്ലിടുകയാണ്. 

ഇറാനിയന്‍ ക്ലബായ ഇസ്‌റ്റെഗ്ലാല്‍ എഫ്‌സിയുടെ ആരാധികയായ 29കാരിക്കാണ് ഈ ദുരവസ്ഥ. സഹര്‍ എന്ന യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇറാനില്‍ വനിതകള്‍ക്ക് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. എന്നാല്‍ ഇത് മറികടന്ന് ഇസ്‌റ്റെഗ്ലാലിന്റെ മത്സരങ്ങള്‍ കാണാന്‍ എത്തിയിരുന്ന ആരാധികയെ കഴിഞ്ഞ മാര്‍ച്ചിലാണ് ടെഹ്‌റാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇസ്‌റ്റെഗ്ലാല്‍- യുഎഇ ക്ലബ് അല്‍ ഐനെ നേരിടുന്ന മത്സരം കാണാന്‍ ചെന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനെതിരെ യുവതി നിയമ പോരാട്ടാം നടത്തിയെങ്കിലും അവസാനം ഫുട്‌ബോള്‍ കണ്ടു എന്ന കുറ്റത്തില്‍ യുവതിയെ ആറ് മാസം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ഈ വിധിയില്‍ നിരാശയായ യുവതി പ്രതിഷേധമായി സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 

സ്ത്രീകളെ സ്‌റ്റേഡിയത്തില്‍ നിന്ന് വിലക്കുന്നത് ഫിഫ നിയമത്തിന്റെ ലംഘനമായിട്ടു പോലു 1980കള്‍ മുതല്‍ ഇറാനില്‍ സ്ത്രീകള്‍ ഈ വിലക്ക് നേരിട്ടു പോരുന്നുണ്ട്. അതേസമയം ആരാധികയുടെ ആത്മഹത്യ ശ്രമം വലിയ പ്രതിഷേധമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇറാന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെ ഫിഫ നടപടിയെടുക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com