'സങ്കീര്‍ണമായ ടെക്‌നിക്കുകള്‍, ചിട്ടപ്പെടുത്തിയ ചിന്ത', സ്മിത്തിനെ വേറിട്ടു നിറുത്തുന്നവയിലേക്ക് ചൂണ്ടി സച്ചിന്‍

ആഷസില്‍ ഇരട്ട ശതകം പിന്നിട്ടതിന് പിന്നാലെ സ്മിത്തിന്റെ ബാറ്റിങ്ങിനെ വിലയിരുത്തുകയാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍
'സങ്കീര്‍ണമായ ടെക്‌നിക്കുകള്‍, ചിട്ടപ്പെടുത്തിയ ചിന്ത', സ്മിത്തിനെ വേറിട്ടു നിറുത്തുന്നവയിലേക്ക് ചൂണ്ടി സച്ചിന്‍

തിരിച്ചു വരവ് ടെസ്റ്റില്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷം നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കുകയാണ് ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത്. ഇതിഹാസം ബ്രാഡ്മാന്റെ ബാറ്റിങ് കാണാത്തവര്‍ക്ക് സ്മിത്തിലൂടെ അത് കാണാം എന്ന വിലയിരുത്തലുകള്‍ വരെ ഉയര്‍ന്നു കഴിഞ്ഞു. ആഷസില്‍ ഇരട്ട ശതകം പിന്നിട്ടതിന് പിന്നാലെ സ്മിത്തിന്റെ ബാറ്റിങ്ങിനെ വിലയിരുത്തുകയാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍. 

സങ്കീര്‍ണമായ ടെക്‌നിക്കുകള്‍, എന്നാല്‍ ചിട്ടപ്പെടുത്തിയ ചിന്തകള്‍....ഇതാണ് സ്മിത്തിനെ വേറിട്ട് നിര്‍ത്തുന്നത് എന്നാണ് സച്ചിന്‍ പറയുന്നത്. അവിശ്വസനീയമായ തിരിച്ചുവരവെന്നും സച്ചിന്‍ പറയുന്നു. 144 എന്ന സ്‌കോറില്‍ ഓസീസ് നില്‍ക്കുമ്പോഴാണ് സ്മിത്ത് ക്രീസിലേക്ക് എത്തിയത്. സ്മിത്ത് തിരികെ പോവുമ്പോള്‍ ഓസീസിന്റെ സ്‌കോര്‍ 438. 

319 പന്തില്‍ നിന്ന് 24 ഫോറും രണ്ട് സിക്‌സുമാണ് സ്മിത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. ആഷസ് പരമ്പരയില്‍ ഇതുവരെ 589 റണ്‍സാണ് സ്മിത്ത് സ്‌കോര്‍ ചെയ്തത്. പന്ത് ചുരണ്ടല്‍ വിവാദം കഴിഞ്ഞെത്തിയ ആദ്യ പരമ്പരയില്‍ തന്നെയാണ് ഇതെന്നതും ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിക്കുന്നു. ആഷസില്‍ ഇനി മൂന്ന് ഇന്നിങ്‌സ് കൂടി സ്മിത്തിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ റെക്കോര്‍ഡുകള്‍ പലതും ഒാസീസ് താരത്തിന് മുന്‍പില്‍ മുട്ടുമടക്കുമെന്ന് ഉറപ്പാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com