കോലിയും ധവാനും പാക് ടീമില്‍ ?; വീഡിയോ, അമ്പരപ്പ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 07th September 2019 07:56 AM  |  

Last Updated: 07th September 2019 07:56 AM  |   A+A-   |  

 

മുംബൈ : വിരാട് കോലിയും ശിഖര്‍ ധവാനും പച്ചക്കുപ്പായമണിഞ്ഞ് പാകിസ്ഥാന്‍ ടീമിന് വേണ്ടി ക്രിക്കറ്റ് കളിക്കുന്നു. മല്‍സരമാകട്ടെ ശ്രീനഗറിലും. ഈ വീഡിയോ കണ്ടവരെല്ലാം ഞെട്ടലിലും അമ്പരപ്പിലുമാണ്.

പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകനാണ് ട്വീറ്ററില്‍ വീഡിയോ പങ്കുവെച്ചത്. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇത് മറ്റൊരു മിഥ്യ എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്. ഈ വീഡിയോയിലാണ് കോലിയെയും ധവാനെയും രവീന്ദ്ര ജഡേജയെയും ആര്‍.അശ്വിനെയുമെല്ലാം പച്ച ജെഴ്‌സി അണിയിച്ച് പാക് താരങ്ങളുടെ നിരയില്‍ പ്രതിഷ്ഠിച്ചത്.

2025ലേതെന്ന് പറയുന്ന വീഡിയോ ശ്രീനഗര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടി20 ലോകകപ്പിലെ ഒരു സാങ്കല്‍പിക ദൃശ്യത്തോടെയാണ് തുടങ്ങുന്നത്. പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലാണ് മത്സരമെന്നും പാകിസ്ഥാന്‍ രണ്ട് ഇതിഹാസ ബാറ്റ്‌സ്മാന്മാരായ ബബര്‍ അസമിനെയും വിരാട് കോലിയെയും അവതരിപ്പിക്കുന്നുവെന്നും പറയുന്നുണ്ട്. ഈ മത്സരത്തില്‍ കോലി പാകിസ്ഥാനെ വിജയിപ്പിക്കുമെന്നും വീഡിയോയില്‍ പറയുന്നു. 

നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വീഡിയോ ട്വിറ്ററില്‍ വലിയ ചര്‍ച്ചയ്ക്കും വഴിവച്ചിട്ടുണ്ട്. പരിഹാസമാണ് കൂടുതലെങ്കിലും ചിലരെങ്കിലും പാകിസ്ഥാന്റെ ദുഷ്ടലാക്കും ചൂണ്ടിക്കാട്ടുന്നു.