ഷാരൂഖിന്റെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ടീമിനൊപ്പം ദിനേശ് കാര്‍ത്തിക്, കരാര്‍ ലംഘനത്തില്‍ താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ്‌

സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആരോപണത്തില്‍ മറുപടി നല്‍കാന്‍ നിര്‍ദേശിച്ചാണ് നോട്ടീസ്
ഷാരൂഖിന്റെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ടീമിനൊപ്പം ദിനേശ് കാര്‍ത്തിക്, കരാര്‍ ലംഘനത്തില്‍ താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ്‌

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക്കിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ബിസിസിഐ. ബിസിസിഐയുമായുള്ള സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആരോപണത്തില്‍ മറുപടി നല്‍കാന്‍ നിര്‍ദേശിച്ചാണ് നോട്ടീസ്. 

കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ കാര്‍ത്തിക് പ്രത്യക്ഷപ്പെട്ടിരുന്നു. ബിസിസിഐയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റൊരു ടൂര്‍ണമെന്റില്‍ കളിക്കാന്‍ പോവുന്നതിനും, ടൂര്‍ണമെന്റ് കാണാന്‍ പോവുന്നതിനും ബിസിസിഐയുടെ അനുവാദം വേണം. 

കരിബീയന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിന് ഇടയില്‍ കീവീസ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പം ദിനേശ് കാര്‍ത്തിക് ഇരിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍, ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകള്‍ തന്നെയാണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ടീമായ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിന്റേയും. 

ഒരാഴ്ച സമയമാണ് മറുപടി നല്‍കുന്നതിനായി ദിനേശ് കാര്‍ത്തിക്കിന് നല്‍കിയത്. ലോകകപ്പ് സെമി ഫൈനലിലാണ് കാര്‍ത്തിക് അവസാനമായി കളിച്ചത്. ലോകകപ്പില്‍ നിര്‍ണായക ഘട്ടത്തില്‍ മികവ് പുറത്തെടുക്കാതിരുന്ന കാര്‍ത്തിക്കിനെ വിന്‍ഡിസിനെതിരായ ഇന്ത്യയുടെ പരമ്പരയില്‍ ഒഴിവാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com