സഞ്ജുവിനെ നാലാമനായി പരിഗണിക്കണമെന്ന് ഹര്‍ഭജന്‍, അവിടെ പരിഹാസവുമായി യുവരാജ് സിങ്‌

എന്തുകൊണ്ട് സഞ്ജുവിനെ ഏകദിനത്തില്‍ നാലാമനായി ഇറക്കിക്കൂടാ എന്നാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്
സഞ്ജുവിനെ നാലാമനായി പരിഗണിക്കണമെന്ന് ഹര്‍ഭജന്‍, അവിടെ പരിഹാസവുമായി യുവരാജ് സിങ്‌

റിഷഭ് പന്ത് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതോടെ നാലാം സ്ഥാനത്തെ ചൊല്ലിയുള്ള തലവേദന വീണ്ടും ഇന്ത്യയെ വേട്ടയാടുകയാണ്. ഈ സമയം ഇന്ത്യ എയ്‌ക്കെതിരെ സഞ്ജു സാംസണ്‍ അതിവേഗ അര്‍ധ ശതകം പൂര്‍ത്തിയാക്കിയതോടെ സഞ്ജുവിനെ നാലാം സ്ഥാനത്തേക്ക് പിന്തുണയ്ക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്. 

എന്തുകൊണ്ട് സഞ്ജുവിനെ ഏകദിനത്തില്‍ നാലാമനായി ഇറക്കിക്കൂടാ എന്നാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്. നല്ല ടെക്‌നിക്കുകള്‍ കൈവശമുണ്ട്. നല്ല കരുത്തും, തലയുമുണ്ട്. സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ നന്നായി കളിച്ചു, ഹര്‍ഭജന്‍ ട്വീറ്റില്‍ പറയുന്നു. എന്നാല്‍ ഹര്‍ഭജന്റെ ട്വീറ്റില്‍ കമന്റ് ചെയ്ത് കോഹ് ലിയേയും സംഘത്തേയും പരിഹസിക്കുകയാണ് യുവി. 

ടോപ് ഓര്‍ഡര്‍ ശക്തമാണ്. നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ അവര്‍ക്ക് ആവശ്യമില്ല എന്നാണ് ചിരി സ്‌മൈലിയെ ഒപ്പം ചേര്‍ത്ത് യുവി ഹര്‍ഭജന് മറുപടിയായി പറഞ്ഞത്. സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ കിട്ടിയ അവസരം മുതലെടുത്ത് നന്നായി കളിക്കുകയായിരുന്നു സഞ്ജു. 27 പന്തില്‍ നിന്നാണ് സഞ്ജു അര്‍ധ ശതകം തികച്ചത്. ഇഷാന്‍ കിഷനേയും സഞ്ജുവിനേയുമാണ് സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യ പരീക്ഷിച്ചത്. ഇഷാനും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

ഇന്ത്യന്‍ ടീമില്‍ നാലാം സ്ഥാനത്ത് ശ്രേയസ് അയ്യരെ പരിഗണിക്കണം എന്ന ആവശ്യവും ഇപ്പോള്‍ ശക്തമാണ്. വിന്‍ഡിസിനെതിരായ ഏകദിന പരമ്പരയില്‍ രണ്ട് വട്ടം അയ്യര്‍ അര്‍ധ ശതകം പിന്നിട്ടതോടെയാണ് ഇത്. സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രേയസിന് വേണ്ടി രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍, ട്വന്റി20യില്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീം പരിഗണിക്കേണ്ട സാഹചര്യമാണ് മുന്‍പിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com