3/100, സെഞ്ചുറി കണക്കല്ല, കണക്കില്‍ ലഭിച്ച മാര്‍ക്കാണ്; എങ്ങനെ കണക്കിനെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് കോഹ് ലി

എനിക്ക് മനസിലാവുന്നില്ല, ഈ ആളുകള്‍ക്ക് കണക്ക് പഠിക്കാന്‍ എങ്ങനെ ആഗ്രഹം ഉണ്ടാകുമെന്ന്
3/100, സെഞ്ചുറി കണക്കല്ല, കണക്കില്‍ ലഭിച്ച മാര്‍ക്കാണ്; എങ്ങനെ കണക്കിനെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് കോഹ് ലി

ളിക്കളത്തില്‍ ഒരു വിട്ടുവീഴ്ചയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ട. ക്രിക്കറ്റിന്റെ സാങ്കേതികത്വത്തിലെ അറിവിലും അത് ഗ്രൗണ്ടില്‍ പ്രയോഗിക്കുന്നതിലും ഇന്ത്യയുടെ റണ്‍മെഷിന്‍ ഒന്നാമനാണ്. പക്ഷേ പഠനത്തില്‍, പ്രത്യേകിച്ച് കണക്കില്‍ താന്‍ ലോക തോല്‍വിയായിരുന്നു എന്നാണ് കോഹ് ലി പറയുന്നത്. 

കണക്ക് പരീക്ഷ 100 മാര്‍ക്കിലായിരുന്നു. എനിക്ക് കിട്ടിയിരുന്നത് മൂന്ന് മാര്‍ക്കാണ്. അത്ര മികവായിരുന്നു എനിക്ക്. എനിക്ക് മനസിലാവുന്നില്ല, ഈ ആളുകള്‍ക്ക് കണക്ക് പഠിക്കാന്‍ എങ്ങനെ ആഗ്രഹം ഉണ്ടാകുമെന്ന്...സ്‌പോര്‍ട്‌സ് വെബ് ഷോയായ ഇന്‍ ഡെപ്ത് വിത് ഗ്രഹാം ബെന്‍സിങ്ങറില്‍ കോഹ് ലി പറഞ്ഞു. 

ഈ കണക്കുകള്‍ക്ക് പിന്നിലെ സങ്കീര്‍ണതകള്‍ എനിക്ക് മനസിലാവില്ല. ഈ ഫോര്‍മുലകളൊന്നും ഞാന്‍ ജീവിതത്തില്‍ ഉപയോഗിച്ചിട്ടില്ല. 10 ക്ലാസ് പാസ് ആവണം എന്ന് മാത്രമായിരുന്നു എനിക്ക്. കാരണം, 10 ക്ലാസിന് ശേഷമാണ് കണക്ക് ഉപരിപഠനത്തിന് തെരഞ്ഞെടുക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നത്. 

അതിന് വേണ്ടി 10ാം ക്ലാസ് പാസ് ആവാന്‍ ഞാന്‍ നടത്തിയ പ്രയത്‌നത്തിന്റെ അത്രയും ക്രിക്കറ്റില്‍ ഇതുവരെ ഞാന്‍ പ്രയത്‌നിച്ചിട്ടില്ല...കുസൃതി നിറച്ച് കോഹ് ലി പറഞ്ഞു. സ്‌കൂളില്‍ താന്‍ ബുദ്ധിമാനായ കുട്ടിയായിരുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാന്‍ തനിക്ക് സാധിച്ചിരുന്നെന്നും കോഹ് ലി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com