കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു, ടെലിവിഷനില്‍ പരസ്യം നല്‍കേണ്ടി വന്നു കശ്മീര്‍ ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെടാന്‍; അവര്‍ക്ക് തുണയായത് ഇര്‍ഫാന്‍

സാധാരണ ജീവിതം എന്നൊന്ന് കശ്മീര്‍ താഴ് വരയിലെ ജീവിതത്തില്‍ ഇതിന് മുന്‍പും അവര്‍ക്ക് അസാധ്യമായിട്ടുണ്ട്. എന്നാലിത്തവണ ആ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുണയായത് ഇര്‍ഫാന്‍ പഠാനാണ്
കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു, ടെലിവിഷനില്‍ പരസ്യം നല്‍കേണ്ടി വന്നു കശ്മീര്‍ ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെടാന്‍; അവര്‍ക്ക് തുണയായത് ഇര്‍ഫാന്‍

രുന്ന ഡൊമസ്റ്റിക് സീസണിന് വേണ്ടി ബറോഡയിലെ മോതി ബാഗ് ഗ്രൗണ്ടില്‍ വിയര്‍പ്പൊഴുക്കുകയാണ് ജമ്മു കശ്മീര്‍ ക്രിക്കറ്റ് താരങ്ങള്‍. ഏതാനും ദിവസം മുന്‍പ് വരെ അവര്‍ക്കുറപ്പുണ്ടായില്ല, വരും നാളുകള്‍ എന്താണ് അവര്‍ക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത് എന്നതില്‍. സാധാരണ ജീവിതം എന്നൊന്ന് കശ്മീര്‍ താഴ് വരയിലെ ജീവിതത്തില്‍ ഇതിന് മുന്‍പും അവര്‍ക്ക് അസാധ്യമായിട്ടുണ്ട്. എന്നാലിത്തവണ ആ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുണയായത് ഇര്‍ഫാന്‍ പഠാനാണ്. 

ജമ്മുകശ്മീരിന് മേലുള്ള പ്രത്യാകാധികാരം റദ്ദാക്കുന്നതിനുള്ള മുന്നോടിയായി സംസ്ഥാനത്തെ ക്രിക്കറ്റ് താരങ്ങളോടും സംസ്ഥാനം വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സീസണിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടില്ലാത്തതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു താരങ്ങള്‍. ഈ സമയം ടെലിവിഷന്‍ പരസ്യം നല്‍കാന്‍ ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനോട് ഇര്‍ഫാന്‍ പഠാന്‍ ആവശ്യപ്പെട്ടു. 

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ എത്താനായിരുന്നു പരസ്യത്തില്‍ പറഞ്ഞത്. ആഗസ്റ്റ് അവസാനത്തോടെയാണ് ടെലിവിഷനില്‍ പരസ്യം നല്‍കിയത്. പിന്നാലെ അവരെ ബറോഡയിലേക്ക് എത്തിക്കാനും വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള ക്യാപ് ആരംഭിക്കാനും തീരുമാനിച്ചു, ഇര്‍ഫാന്‍ പഠാന്‍ പറയുന്നു. 

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നതിനാല്‍ കളിക്കാരുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് കരുതിയത്. ജൂണില്‍ പരിശീലനം തുടങ്ങിയെങ്കിലും കര്‍ഫ്യൂവിനെ തുടര്‍ന്ന് ക്യാംപ് പിരിച്ചു വിടേണ്ടി വന്നു. പരിശീലനം നടത്തുന്നതില്‍ ഞങ്ങള്‍ പിറകിലാണ് എന്നറിയാം. എന്നാല്‍, കളിക്കാര്‍ക്ക് മനസമാധാനത്തോടെ കളിക്കാനുള്ള വഴി തിരയുകയാണ് ഞങ്ങള്‍ ചെയ്തത്, ഇന്ത്യന്‍ മുന്‍ ഓള്‍ റൗണ്ടര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com