ധോനിയുടെ ഭാവിയില്‍ ഉറപ്പില്ല, പക്ഷേ ഒരുറപ്പേ കുംബ്ലേയ്ക്ക് വേണ്ടൂ, നല്ല സെന്റ് ഓഫ് നല്‍കണം

എന്നാലതേ സമയം സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാത്തതിന്റെ സൂചനകളും പന്ത് നല്‍കുന്നുണ്ട്
ധോനിയുടെ ഭാവിയില്‍ ഉറപ്പില്ല, പക്ഷേ ഒരുറപ്പേ കുംബ്ലേയ്ക്ക് വേണ്ടൂ, നല്ല സെന്റ് ഓഫ് നല്‍കണം

ന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ ഇപ്പോള്‍ പ്രാപ്തനാണോ ധോനി എന്നതില്‍ തനിക്ക് ഉറപ്പില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം അനില്‍ കുംബ്ലേ. എന്നാല്‍, ധോനിയുമായി സംസാരിച്ച്, താരം അര്‍ഹിക്കുന്ന വിടവാങ്ങല്‍ ധോനിക്ക് നല്‍കണം എന്നും കുംബ്ലേ പറയുന്നു. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന സ്ഥാനത്ത് പന്ത് തന്റേതായ അവകാശ വാദം ഉന്നയിച്ചു കഴിഞ്ഞു. പ്രത്യേകിച്ച് ട്വന്റി20 ഫോര്‍മാറ്റില്‍. അതിനാല്‍, ധോനിയുമായി കാര്യങ്ങള്‍ സംസാരിക്കുകയാണ് വേണ്ടത്. ധോനി അര്‍ഹിക്കുന്ന വിടവാങ്ങല്‍ നല്‍കണം. എന്നാലതേ സമയം സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കാത്തതിന്റെ സൂചനകളും പന്ത് നല്‍കുന്നുണ്ട്. സെലക്ടര്‍മാരാണ് ഇവിടെ തീരുമാനം എടുക്കേണ്ടത് എന്നും കുംബ്ലേ പറഞ്ഞു. 

പന്തിനെ പിന്തുണയ്ക്കുന്നോ, മറ്റാരെയെങ്കിലുമാണോ പിന്തുണയ്‌ക്കേണ്ടത്, അതോ തിരിഞ്ഞു നോക്കേണ്ടതുണ്ടോ എന്നതിലാണ് തീരുമാനമെടുക്കേണ്ടത്. അടുത്ത ഏതാനും മാസത്തിനുള്ളില്‍ തന്നെ സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നും കുംബ്ലേ ചൂണ്ടിക്കാട്ടി. 

എന്താണ് പദ്ധതികള്‍ എന്നത് സംബന്ധിച്ച് സെലക്ടര്‍മാര്‍ ചര്‍ച്ച നടത്തണം. ടീമിന്റെ ഗുണത്തിന് വേണ്ടിയാണ് ഇത്. ധോനിയില്‍ മാറ്റമൊന്നുമില്ലെന്നാണ് സെലക്ടര്‍മാര്‍ക്ക് തോന്നുന്നത് എങ്കില്‍ ട്വന്റി20 ലോകകപ്പില്‍ ധോനിയെ കളിപ്പിക്കണം. ഇനി വരുന്ന മത്സരങ്ങളിലും ധോനിയെ ടീമില്‍ ഉള്‍പ്പെടുത്തണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com