പെര്‍ഫെക്ട് ഡെലിവറിയെന്നാല്‍ ഇതാണ്, ഇംഗ്ലണ്ട് നായകനെ ഡക്കാക്കിയെ കമിന്‍സിന്റെ മാരക പേസ്‌

നേരിട്ട ആദ്യ പന്തില്‍ തന്നെ റൂട്ടിനെ ഡക്കാക്കി മടക്കിയാണ് കമിന്‍സിന്റെ പെര്‍ഫക്ട് ഡെലിവറി വന്നത്
പെര്‍ഫെക്ട് ഡെലിവറിയെന്നാല്‍ ഇതാണ്, ഇംഗ്ലണ്ട് നായകനെ ഡക്കാക്കിയെ കമിന്‍സിന്റെ മാരക പേസ്‌

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പുറത്താക്കിയ പാറ്റ് കമിന്‍സിന്റെ ഡെലിവറിയെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. നേരിട്ട ആദ്യ പന്തില്‍ തന്നെ റൂട്ടിനെ ഡക്കാക്കി മടക്കിയാണ് കമിന്‍സിന്റെ പെര്‍ഫക്ട് ഡെലിവറി വന്നത്. 

കമിന്‍സിന്റെ ഗുഡ് ലെങ്ത് ഡെലിവറി റൂട്ടിന്റെ ഓഫ് സ്റ്റംപ് ഇളക്കി കടന്നു പോയപ്പോള്‍ ഇംഗ്ലണ്ട് നായകന് പോലും അതെങ്ങനെ സംഭവിച്ചുവെന്ന് മനസിലായില്ല. പ്രതിരോധിക്കാന്‍ ശ്രമിച്ച റൂട്ടിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പന്ത് ബാറ്റും പാഡും തൊടാതെ ഓഫ് സ്റ്റംപ് ഇളക്കി. 

2019 ആഷസില്‍ ഇത് മൂന്നാം വട്ടമാണ് റൂട്ട് ഡക്കായി പുറത്താവുന്നത്. അതില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുന്നത് രണ്ടാം വട്ടവും. അത് രണ്ടും കമിന്‍സിന്റെ വക തന്നെ. സമനിലയിലായ രണ്ടാം ടെസ്റ്റിലാണ് ഇതിന് മുന്‍പ് കമിന്‍സിന്റെ മുന്‍പില്‍ റൂട്ട് നിരായുധനായത്. 

നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 56 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒരു ദിവസം മാത്രം കയ്യിലിരിക്കെ ജയിക്കാനും കളി സമനിലയിലാക്കാനും ഇംഗ്ലണ്ടിന് ഇനി 326 റണ്‍സ് കൂടി വേണം. നാലാം ദിനം രണ്ടാം ഇന്നിങ്‌സിന്റെ 
തുടക്കത്തില്‍ തന്നെ കമിന്‍സാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. റണ്‍സ് എടുക്കുന്നതിന് മുന്‍പേയാണ് ബേണ്‍സിനേയും കമിന്‍സ് മടക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com