ബാറ്റുകൊണ്ട് മാത്രമല്ല, പ്രവര്‍ത്തികൊണ്ടും മനസ് കീഴടക്കി സഞ്ജു; ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനം

ബാറ്റുകൊണ്ട് സെലക്ടര്‍ക്ക് ഒരിക്കല്‍ കൂടി തന്റെ മികവ് കാട്ടിക്കൊടുക്കുന്നതിനൊപ്പം മനസ് കൊണ്ടും ആരാധകരെ കയ്യടക്കുകയാണ് സഞ്ജു
ബാറ്റുകൊണ്ട് മാത്രമല്ല, പ്രവര്‍ത്തികൊണ്ടും മനസ് കീഴടക്കി സഞ്ജു; ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനം

തിരുവനന്തപുരം: മലയാളി താരം സഞ്ജുവിനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ മത്സരം. ലഭിച്ച അവസരം സഞ്ജു തകര്‍ത്ത് വിനിയോഗിക്കുകയും ചെയ്തു. ബാറ്റുകൊണ്ട് സെലക്ടര്‍ക്ക് ഒരിക്കല്‍ കൂടി തന്റെ മികവ് കാട്ടിക്കൊടുക്കുന്നതിനൊപ്പം മനസ് കൊണ്ടും ആരാധകരെ കയ്യടക്കുകയാണ് സഞ്ജു. 

മത്സരത്തില്‍ മാച്ച് ഫീയായി ലഭിച്ച ഒരു ലക്ഷം രൂപ കളിക്കായി ഗ്രൗണ്ട് സജ്ജമാക്കിയ ജീവനക്കാര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ് സഞ്ജു. തിരുവനന്തപുരത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വരുമെന്ന് കരുതിയ മത്സരമാണ് ഗ്രൗണ്ട് സ്റ്റാഫിന്റെ കഠിനപ്രയത്‌നത്തിലൂടെ നടത്താനായത്. 

സ്റ്റേഡിയം മത്സരത്തിന് സജ്ജമാക്കാന്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ പ്രയത്‌നം സഹായിച്ചതോടെ 20 ഓവര്‍ വീതമുള്ള മത്സരം ഇവിടെ നടത്താനായി. മഴയെ തുടര്‍ന്ന് നനഞ്ഞ ഔട്ട്ഫീല്‍ഡായിരുന്നു ഭീഷണിയായത്. ഗ്രൗണ്ടില്‍ നനവുണ്ടെങ്കില്‍ മത്സരം നടത്താനുള്ള അനുമതി ലഭിക്കില്ലായിരുന്നു. 

ആ ഭീഷണി ഒഴിവാക്കിയ ഗ്രൗണ്ട് ജീവനക്കാരോട് നന്ദി പറയുകയാണെന്നും, അവരുടെ അര്‍പ്പണ മനോഭാവത്തിനാണ് മാച്ച് ഫീ തുക സമ്മാനമായി നല്‍കുന്നതെന്നും സഞ്ജു പറഞ്ഞു. മത്സരത്തില്‍ 48 പന്തില്‍ നിന്ന് 91 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com