ഒറ്റരാത്രികൊണ്ട് ധോനിയാവാന്‍ എനിക്കാവില്ല, ധോനിയോട് മത്സരിക്കുകയല്ല താനെന്ന് പന്ത്‌

ഒറ്റരാത്രികൊണ്ട് ധോനിയാവാന്‍ എനിക്കാവില്ല, ധോനിയോട് മത്സരിക്കുകയല്ല താനെന്ന് പന്ത്‌

റ്റരാത്രികൊണ്ട് തനിക്ക് ധോനിയായി മാറാനാവില്ലെന്ന് ഇന്ത്യന്‍ യുവതാരം റിഷഭ് പന്ത്. ധോനിയില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. എന്റെ മെന്ററായിട്ടാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നതെന്നും പന്ത് പറയുന്നു. 

ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം എന്നെ പഠിപ്പിച്ചു. ബാറ്റ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ എങ്ങനെ ചിന്തിക്കണം, ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിന് മുന്‍പ് ചിന്തിക്കേണ്ടത് എങ്ങനെ, അതിനേക്കാളെല്ലാം ഉപരിയായി നിര്‍ണായക ഘട്ടങ്ങളില്‍ എങ്ങനെ സമ്മര്‍ദ്ദത്തെ അതിജീവിക്കണം എന്നിങ്ങനെയെല്ലാം അദ്ദേഹം പഠിപ്പിച്ചു. 

ടീമില്‍ ഇടം നേടുന്നതിന് തനിക്ക് വെല്ലുവിളി തീര്‍ക്കുന്ന ആള്‍ എന്ന നിലയിലല്ല ധോനിയെ കാണുന്നത്. അദ്ദേഹത്തെ നോക്കി കാര്യങ്ങള്‍ പഠിക്കാനാണ് ശ്രമിക്കുന്നത്. 21ാമത്തെ വയസില്‍ ധോനിയുടെ വിടവ് നികത്തണം എന്ന് ചിന്തിച്ചാല്‍ അത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. കാര്യങ്ങളെ ലളിതമായി കാണാനാണ് എനിക്കിഷ്ടം. എന്റെ കഴിവിന് അനുസരിച്ച് മികച്ച കളി പുറത്തെടുക്കാനാണ് ശ്രമം, ചുറ്റുമുള്ളവരില്‍ നിന്നെല്ലാം പഠിക്കാനും, പന്ത് പറഞ്ഞു. 

ലോകകപ്പിലും, പിന്നാലെ വന്ന വിന്‍ഡിസ് പര്യടനത്തിനും സ്ഥിരത നിലനിര്‍ത്താന്‍ പന്തിനായിരുന്നില്ല. വിന്‍ഡിസ് പര്യടനത്തിലെ അവസാന ട്വന്റി20യില്‍ ഒഴിച്ച് ബാക്കിയുള്ള മത്സരങ്ങളിലെല്ലാം പന്ത് നിരാശയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com