'ശവക്കുഴിയിലേക്ക് പോവുന്നത് വരെ ചതിയനായിരിക്കും, ബാറ്റുകൊണ്ട് ഇനി എന്ത് നേടിയിട്ടും കാര്യമില്ല'

'ശവക്കുഴിയിലേക്ക് പോവുന്നത് വരെ ചതിയനായിരിക്കും, ബാറ്റുകൊണ്ട് ഇനി എന്ത് നേടിയിട്ടും കാര്യമില്ല'

റണ്‍സ് വാരിക്കൂട്ടിയ സ്മിത്തിനെ ക്രിക്കറ്റ് ലോകം പുകഴ്ത്തുന്നതിന് ഇടയില്‍ സ്മിത്തിനെതിരെ അധിക്ഷേപവുമായി എത്തുകയാണ് മുന്‍ ഇംഗ്ലണ്ട് താരം

തിരിച്ചു വരവ് നടത്തിയ ടെസ്റ്റ് പരമ്പരയില്‍ തന്നെ ക്ലാസ് ഇന്നിങ്‌സുകളിലൂടെ നിറഞ്ഞ സ്മിത്ത് ആഷസും ഓസ്‌ട്രേലിയയുടെ കൈകളിലെത്തിച്ചു. റണ്‍സ് വാരിക്കൂട്ടിയ സ്മിത്തിനെ ക്രിക്കറ്റ് ലോകം പുകഴ്ത്തുന്നതിന് ഇടയില്‍ സ്മിത്തിനെതിരെ അധിക്ഷേപവുമായി എത്തുകയാണ് മുന്‍ ഇംഗ്ലണ്ട് താരം. 

ഇനി സ്മിത്ത് എന്തൊക്കെ ചെയ്താലും ചതിയന്‍ എന്ന പേര് സ്മിത്തില്‍ നിന്ന് പോവില്ലെന്നാണ് ഇംഗ്ലണ്ട് മുന്‍ താരം സ്റ്റീവ് ഹര്‍മിസന്‍ പറയുന്നത്. ബാറ്റുകൊണ്ട് സ്മിത്ത് ഇനി എന്ത് നേട്ടമുണ്ടാക്കിയിട്ടും കാര്യമില്ല. ഇനിയെന്നും ചതിയനായി തന്നെയാവും സ്മിത്തിന്റെ പ്രതിച്ഛായ. അവനോട് ക്ഷമിക്കാന്‍ നിങ്ങള്‍ക്കാവുമെന്ന് എനിക്ക് തോന്നുന്നില്ല. ചതിയനായി മുദ്രകുത്തപ്പെട്ട് കഴിഞ്ഞു. ശ്മശാനത്തിലേക്ക് പോവുന്നത് വരെ ആ പേര് നിങ്ങള്‍ക്കൊപ്പമുണ്ടാവും എന്നും ഇംഗ്ലണ്ട് മുന്‍ ഫാസ്റ്റ് ബൗളര്‍ പറയുന്നു. 

ആഷസില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 671 റണ്‍സാണ് സ്മിത്ത് വാരിക്കൂട്ടിയത്. തന്റെ തുടര്‍ച്ചയായ 9ാം അര്‍ധശകതത്തിലേക്കും സ്മിത്ത് എത്തി. നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇരട്ട ശതകം പിന്നിട്ടതിന് പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ 82 റണ്‍സ് നേടിയ സ്മിത്തിന്റെ ഇന്നിങ്‌സാണ് ഓസീസിന്റെ ലീഡ് ഉയര്‍ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com