അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ വിരാട് കോഹ് ലി സ്റ്റാന്‍ഡ്, പരമ്പരാഗത വസ്ത്രം ധരിച്ചെത്താന്‍ ടീം അംഗങ്ങള്‍ക്ക് നിര്‍ദേശം

വ്യാഴാഴ്ച ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിക്ക് ശേഷം വെള്ളിയാഴ് ടീം സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് വേണ്ടി ധര്‍മശാലയിലേക്ക് തിരിക്കും
അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ വിരാട് കോഹ് ലി സ്റ്റാന്‍ഡ്, പരമ്പരാഗത വസ്ത്രം ധരിച്ചെത്താന്‍ ടീം അംഗങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡുകള്‍ ഒന്നിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പേര് നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദേശം. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിന് അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് നല്‍കുന്ന ചടങ്ങിനൊപ്പമാണ് സ്റ്റാന്‍ഡുകള്‍ ഒന്നിന് കോഹ് ലിയുടെ പേരും നല്‍കുന്നത്. വ്യാഴാഴ്ചയാണ് ചടങ്ങ്. 

ചടങ്ങില്‍ പങ്കെടുക്കാന്‍ പരമ്പരാഗത വേഷം ധരിച്ചെത്താനാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിക്ക് ശേഷം വെള്ളിയാഴ് ടീം സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് വേണ്ടി ധര്‍മശാലയിലേക്ക് തിരിക്കും. 

ഞായറാഴ്ചയാണ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി20. മൊഹാലിയില്‍ സെപ്തംബര്‍ 18ന് രണ്ടാം ട്വന്റി20യും, സെപ്തംബര്‍ 22ന് ബംഗളൂരുവില്‍ മൂന്നാം ട്വന്റി20യും നടക്കും. ലോകകപ്പിന് ശേഷം സൗത്ത് ആഫ്രിക്കയുടെ ആദ്യ പരമ്പരയാണിത്. ഡുപ്ലസിസിനെ മാറ്റി ഡികോക്കിനെ ട്വന്റി20 നായകനാക്കി വരുന്ന സൗത്ത് ആഫ്രിക്ക പുത്തന്‍ തുടക്കമാണ് ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com