'ഐപിഎല്ലില്‍ കളിപ്പിക്കില്ലെന്ന് ഭീഷണി, ലങ്കന്‍ താരങ്ങളുടെ പിന്മാറ്റത്തിന് പിന്നില്‍ ഇന്ത്യ'; പാക് മന്ത്രിയുടെ ആരോപണം

'കായികത്തിലും, ബഹിരാകാശത്ത് വരേയും കാണിക്കുന്ന ഈ യുദ്ധതല്‍പരതയെ അപലപിക്കേണ്ടതുണ്ട്'
'ഐപിഎല്ലില്‍ കളിപ്പിക്കില്ലെന്ന് ഭീഷണി, ലങ്കന്‍ താരങ്ങളുടെ പിന്മാറ്റത്തിന് പിന്നില്‍ ഇന്ത്യ'; പാക് മന്ത്രിയുടെ ആരോപണം

പാക് പര്യടനത്തില്‍ നിന്ന് പിന്മാറാന്‍ ശ്രീലങ്കന്‍ കളിക്കാരെ ഇന്ത്യ ഭീഷണിപ്പെടുത്തിയെന്ന പരാമര്‍ശവുമായി പാകിസ്ഥാന്‍ മന്ത്രി. പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഐപിഎല്ലില്‍ കളിപ്പിക്കില്ലെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായി പാക് മന്ത്രി ഫവദ് ചൗദരി ആരോപിച്ചു. 

ട്വിറ്ററിലൂടെയാണ് പാക് മന്ത്രി ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ നിന്നും അവരെ ബഹിഷ്‌കരിക്കുമെന്ന ഭീഷണി ഇന്ത്യ മുഴക്കിയതായി കമന്റേറ്റര്‍മാര്‍ വഴി താന്‍ അറിഞ്ഞതായി പാക് മന്ത്രി ട്വിറ്ററില്‍ കുറിക്കുന്നു. വിലകുറഞ്ഞ തന്ത്രമാണ് ഇത്. കായികത്തിലും, ബഹിരാകാശത്ത് വരേയും കാണിക്കുന്ന ഈ യുദ്ധതല്‍പരതയെ അപലപിക്കേണ്ടതുണ്ട്. ഇന്ത്യന്‍ കായിക മേഖലയില്‍ നിന്നുള്ളവരുടെ വിലകുറഞ്ഞ നടപടിയായി പോയി ഇതെന്നും പാക് മന്ത്രി ട്വിറ്ററില്‍ പറയുന്നു. 

പാക് പര്യടനത്തില്‍ കളിക്കാനാവില്ലെന്ന് വ്യക്തമാക്കി 10 പാക് താരങ്ങളാണ് പിന്മാറിയത്. ഏകദിന, ട്വന്റി20 നായകന്മാര്‍ ഉള്‍പ്പെടെ പിന്മാറിയെങ്കിലും മറ്റ് കളിക്കാരെ ഉള്‍പ്പെടുത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനെ തെരഞ്ഞെടുത്തു. ശ്രീലങ്കന്‍ കായിക മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമാവും ടീമിനെ പ്രഖ്യാപിക്കുക. 

മൂന്ന് ഏകദിനവും, മൂന്ന് ട്വന്റി20യുമാണ് സെപ്തംബര്‍ 27ന് തുടങ്ങുന്ന പരമ്പരയില്‍ ഉള്ളത്. ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുന്‍പ്, ശ്രീലങ്കന്‍ മുന്‍ എയര്‍ ഫോഴ്‌സ് കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവര്‍ പാക് പര്യടനത്തിന് ഒരുക്കിയിരിക്കുന്ന സുരക്ഷ ലങ്കന്‍ താരങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ പാക് പര്യടനത്തിന്റെ ഭാഗമാവില്ലെന്ന നിലപാടില്‍ ലങ്കന്‍ താരങ്ങള്‍ ഉറച്ചു നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com