ഒന്നാം സ്ഥാനത്തേക്ക് ഇനി കോഹ് ലി നോക്കണ്ട? ടെസ്റ്റ് റാങ്കിങ്ങില്‍ ലീഡ് നിലനിര്‍ത്തി സ്മിത്ത്‌

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയേക്കാള്‍ 34 പോയിന്റ് മുന്‍പിലാണ് സ്മിത്ത് ഇപ്പോള്‍
ഒന്നാം സ്ഥാനത്തേക്ക് ഇനി കോഹ് ലി നോക്കണ്ട? ടെസ്റ്റ് റാങ്കിങ്ങില്‍ ലീഡ് നിലനിര്‍ത്തി സ്മിത്ത്‌

ദുബായ്‌: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെ ലീഡ് നിലനിര്‍ത്തി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ആഷസ് ടെസ്റ്റിന് ഇടയില്‍ കോഹ് ലിയെ പിന്തള്ളി ഒന്നാം സ്ഥാനം പിടിച്ച സ്മിത്ത്, പരമ്പരയിലെ ഒരു ടെസ്റ്റ് അവസാനിക്കാനിരിക്കെ തന്നെ ഒന്നാം സ്ഥാനത്തെ ലീഡ് നിലനിര്‍ത്തുന്നു. 

മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ 211, 82 എന്നീ സ്‌കോറുകളുടെ ബലത്തില്‍ ടെസ്റ്റ് റാങ്കിങ്ങില്‍ 937 എന്ന പോയിന്റിലേക്കാണ്‌ സ്മിത്ത് എത്തിയത്. ടെസ്റ്റ് റാങ്കിങ്ങിലെ തന്റെ എക്കാലത്തേയും മികച്ച പോയിന്റിലേക്കെത്താന്‍ 10 പോയിന്റ് കൂടി മതി സ്മിത്തിന്. 2017ലാണ് സ്മിത്ത് ടെസ്റ്റ് റാങ്കിങ്ങിലെ തന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റ് കണ്ടെത്തിയത്. 

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയേക്കാള്‍ 34 പോയിന്റ് മുന്‍പിലാണ് സ്മിത്ത് ഇപ്പോള്‍. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ഇംഗ്ലണ്ടിനെ തകര്‍ത്ത ബൗളിങ്ങിന്റെ ബലത്തില്‍ പേസര്‍ കമിന്‍സും റാങ്കിങ്ങില്‍ നേട്ടം സ്വന്തമാക്കി. കരിയര്‍ ബെസ്റ്റായ 914ലേക്കാണ് കമിന്‍സ് വീണ്ടുമെത്തിയത്. രണ്ടാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്കയുടെ റബാഡയേക്കാള്‍ 63 പോയിന്റ് മുന്‍പിലാണ് കമിന്‍സ്. 

ബംഗ്ലാദേശിനെതിരെ 224 റണ്‍സിന്റെ ജയം സ്വന്തമാക്കിയ അഫ്ഗാന്‍ താരങ്ങളും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ചിറ്റഗോങ് ടെസ്റ്റില്‍ 92,50 എന്നീ സ്‌കോറുകള്‍ നേടിയ അസ്ഗര്‍ അഫ്ഗാന്‍ 110ാം സ്ഥാനത്ത് നിന്ന് 63ലേക്കെത്തി. സെഞ്ചുറിയുടെ ബലത്തില്‍ 93ാം സ്ഥാനത്ത് നിന്ന് റഹ്മത് ഷാ 65ാമതായി. അഫ്ഗാന് ജയം നേടികൊടുത്ത റാഷിദ് ഖാന്‍ 69ാം റാങ്കില്‍ നിന്ന് 37ലേക്കെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com