യോ യോ ടെസ്റ്റ് കടക്കല്‍ കഠിനമാക്കാന്‍ രവി ശാസ്ത്രിയുടെ നിര്‍ദേശം, ഏറ്റവും കുറഞ്ഞ മാര്‍ക്ക് 17 ആക്കാന്‍ ശ്രമം

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് യോ യോ ടെസ്റ്റ് പാസാവുന്നതിനുള്ള കുറഞ്ഞ സ്‌കോര്‍ 17 ആക്കുമെന്നാണ് റിപ്പോര്‍ട്ട്
യോ യോ ടെസ്റ്റ് കടക്കല്‍ കഠിനമാക്കാന്‍ രവി ശാസ്ത്രിയുടെ നിര്‍ദേശം, ഏറ്റവും കുറഞ്ഞ മാര്‍ക്ക് 17 ആക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ടീം അംഗങ്ങളുടെ ഫിറ്റ്‌നസ് നിലവാരം വീണ്ടും ഉയര്‍ത്താന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടെ നിര്‍ദേശം. ഇന്ത്യന്‍ ടീമില്‍ ഇടംനേടുന്നതിന് യോ യോ ടെസ്റ്റ് പാസാവണം എന്ന മാനദണ്ഡം നിലവിലുണ്ട്. യോ യോ ടെസ്റ്റിന്റെ സ്‌കോര്‍ ഉയര്‍ത്തണം എന്നാണ് ശാസ്ത്രി നിര്‍ദേശിക്കുന്നത്. 

നിലവില്‍ യോ യോ ടെസ്റ്റ് കടമ്പ കടക്കാന്‍ 16.1 പോയിന്റ് ആണ് കളിക്കാര്‍ നേടേണ്ടത്. എന്നാല്‍, യോ യോ ടെസ്റ്റ് കടക്കാനുള്ള ഏറ്റവും കുറവ് പോയിന്റ് 17 ആയി ഉയര്‍ത്തണം എന്ന നിര്‍ദേശമാണ് ശാസ്ത്രി മുന്നോട്ടു വെച്ചത്. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് യോ യോ ടെസ്റ്റ് പാസാവുന്നതിനുള്ള കുറഞ്ഞ സ്‌കോര്‍ 17 ആക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി, മലയാളി താരം സഞ്ജു സാസംണ്‍, ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ് എന്നിവരാണ് നേരത്തെ യോ യോ ടെസ്റ്റ് പാസാവുന്നതില്‍ പരാജയപ്പെട്ട കളിക്കാര്‍. ഡാനിഷ് ഫുട്‌ബോള്‍ സൈക്കോളജിസ്റ്റായ ജെന്‍സ് ബാങ്‌സ്‌ബോ ആവിഷ്‌കരിച്ച ട്രെയ്‌നിങ് ടെസ്റ്റാണ് യോ യോ ടെസ്റ്റ്. എന്നാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് യോ യോ ടെസ്റ്റ് ഏര്‍പ്പെടുത്തുന്നതിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com