'പ്രിയപ്പെട്ട ഇന്ത്യ, ഇതാണ് എന്റെ ടീം, അതാണ് എന്റെ പിള്ളേര്'; വികാരാധീതനായി സുനില്‍ ഛേത്രി

'എത്രമാത്രം അഭിമാനത്തോടെയാണ് ഞാന്‍ നില്‍ക്കുന്നത് എന്ന് എനിക്ക് പറയാനാവില്ല'
'പ്രിയപ്പെട്ട ഇന്ത്യ, ഇതാണ് എന്റെ ടീം, അതാണ് എന്റെ പിള്ളേര്'; വികാരാധീതനായി സുനില്‍ ഛേത്രി

ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ സമനിലയില്‍ തളച്ച ഇന്ത്യന്‍ ടീമിനുള്ള അഭിനന്ദനങ്ങളാണ് നിറയുന്നത്. ഇന്ത്യയുടെ സൂപ്പര്‍ താരം ഛേത്രി ഇല്ലാതെ ഇറങ്ങിയിട്ടും ഇന്ത്യ പിടിച്ചു നിന്നു എന്നത് കൂടിയാണ് ആ സമനിലയുടെ മധുരം കൂട്ടുന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഖത്തറിനെ സമനിലയില്‍ തളച്ചതിന് പിന്നാലെ ഛേത്രിയുമെത്തുകയാണ്, ദാ ഈ കാണുന്നതാണ് എന്റെ ടീം എന്ന് പറഞ്ഞ്...

ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ഛേത്രി ട്വിറ്ററില്‍ കുറിക്കുന്നത് ഇങ്ങനെ, പ്രിയപ്പെട്ട ഇന്ത്യ, അതാണ് എന്റെ ടീം, ആ കാണുന്നതാണ് എന്റെ പിള്ളേര്‍...എത്രമാത്രം അഭിമാനത്തോടെയാണ് ഞാന്‍ നില്‍ക്കുന്നത് എന്ന് എനിക്ക് പറയാനാവില്ല. പോയിന്റ് ടേബിളില്‍ ഇത് വലിയ ഫലം ആയിരിക്കില്ല. പക്ഷേ പൊരുതുന്ന കാര്യം എടുത്താല്‍ വിലമതിക്കാനാവാത്തതാണ്...കോച്ചിങ് സ്റ്റാഫിനും, ഡ്രസിങ് റൂമിനുമാണ് എല്ലാ ക്രഡിറ്റും...

ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മികവിലാണ് ഇന്ത്യ ഖത്തറിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. 11 നിര്‍ണായക സേവുകളാണ് കളിയില്‍ സന്ധുവില്‍ നിന്ന് വന്നത്. സന്ധുവിനൊപ്പം കെട്ടുറപ്പോടെ ഇന്ത്യ നിന്നതോടെ ഖത്തറിന്റെ ആക്രമണങ്ങളുടെയെല്ലാം മുനയൊടിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com