ടെസ്റ്റിലും നമ്മുടെ പിള്ളേര് തന്നെ, സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ ഏഴ് വിക്കറ്റ് ജയം

രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക എയെ 186 റണ്‍സിന് ചുരുട്ടിക്കെട്ടി ബൗളര്‍മാരാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്
ടെസ്റ്റിലും നമ്മുടെ പിള്ളേര് തന്നെ, സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ ഏഴ് വിക്കറ്റ് ജയം

തിരുവനന്തപുരം: സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക
ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ഏഴ് വിക്കറ്റ് ജയം. 48 റണ്‍സ് വിജയ ലക്ഷ്യം 9.4 ഓവറില്‍ ഇന്ത്യ മറികടന്നു. അഞ്ച് റണ്‍സ് എടുത്ത ഭരത്ത് മടങ്ങിയതിന് പിന്നാലെ ക്രീസിലേക്കെത്തിയ ശിവം ദുബെ തുടരെ രണ്ട് സിക്‌സ് പറത്തി ഇന്ത്യയുടെ ജയം വേഗത്തിലാക്കി അനൗദ്യോഗിക ജയത്തിന്റെ ആവേശം കൂട്ടി. 

രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക എയെ 186 റണ്‍സിന് ചുരുട്ടിക്കെട്ടി ബൗളര്‍മാരാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. രണ്ട് ഇന്നിങ്‌സിലുമായി
ഷര്‍ദുല്‍ താക്കൂറും, ഷഹ്ബാസ് നദീമും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. 

നാലാം ദിനം കളിക്കിറങ്ങുമ്പോള്‍ ഒരു വിക്കറ്റ് മാത്രം കയ്യിലുള്ള സൗത്ത് ആഫ്രിക്ക എയ്ക്ക് 40 റണ്‍സ് മാത്രമായിരുന്നു ലീഡ്. നാലാം ഓവറില്‍ തന്നെ ആ ഒരു വിക്കറ്റ് ഷര്‍ദുല്‍ വീഴ്ത്തിയതോടെ ഇന്ത്യ ടെസ്റ്റ് ജയം ഉറപ്പിച്ചു. എന്നാല്‍, ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ കുറച്ചൊന്ന് വിറപ്പിച്ചാണ് എന്‍ഗിഡി തോല്‍വി സമ്മതിച്ചത്. 

48 റണ്‍സിന്റെ ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ എയെ മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ നിരാശരാക്കി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിക്കടുത്ത് എത്തിയ ശുബ്മാന്‍ ഗില്‍ അഞ്ച് റണ്‍സ് എടുത്ത് മടങ്ങി. എന്‍ഗിഡിയാണ് ഗില്ലിനെ വീഴ്ത്തിയത്. പിന്നാലെ എ ആര്‍ ഭവാനേയും, ഭരത്തിനേയും കൂടി സൗത്ത് ആഫ്രിക്ക എ മടക്കി. എങ്കിലും ചെറിയ വിജയ ലക്ഷ്യം എന്നത് അവിടെ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി.

ഗില്ലിന്റെ 90 റണ്‍സ് ബലത്തിലാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ എ ലീഡ് പിടിച്ചത്. 164 റണ്‍സിന് സൗത്ത് ആഫ്രിക്ക എയെ പുറത്താക്കിയ ഇന്ത്യ എയും ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ഗില്ലിന്റേയും, 61 റണ്‍സ് എടുത്ത സക്‌സേനയുടേയും മികവ് ഇന്ത്യന്‍ സ്‌കോര്‍ 303 കടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com