പത്മ വിഭൂഷന് ആദ്യമായി വനിതാ കായിക താരം, പത്മ പുരസ്‌കാരത്തിനായി വനിതാ താരങ്ങളെ മാത്രം നാമനിര്‍ദേശം ചെയ്ത് കായിക മന്ത്രാലയം

ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ആദ്യമായാണ് വനിതാ താരത്തെ രാജ്യത്ത രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷന് നാമനിര്‍ദേശം ചെയ്യുന്നത്
പത്മ വിഭൂഷന് ആദ്യമായി വനിതാ കായിക താരം, പത്മ പുരസ്‌കാരത്തിനായി വനിതാ താരങ്ങളെ മാത്രം നാമനിര്‍ദേശം ചെയ്ത് കായിക മന്ത്രാലയം

ന്യൂഡല്‍ഹി: ആറ് വട്ടം ലോക ബോക്‌സിങ് ചാമ്പ്യനായ മേരി കോമിനെ പത്മ വിഭൂഷന് നാമനിര്‍ദേശം ചെയ്ത് കായിക മന്ത്രാലയം. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ആദ്യമായാണ് വനിതാ താരത്തെ രാജ്യത്ത രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷന് നാമനിര്‍ദേശം ചെയ്യുന്നത്. 

മേരി കോമിനെ പത്മവിഭൂഷന് നാമനിര്‍ദേശം ചെയ്തതിന് പുറമെ, പത്മാ അവാര്‍ഡിനായി കായിക മന്ത്രാലയം നാമനിര്‍ദേശം ചെയ്തതില്‍ ഒന്‍പത് പേരും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ പി വി സിന്ധുവിന് പത്മ ഭൂഷനും, റെസ്ലിങ് താരം വിനേഷ് ഫോഗട്ട്, ക്ര്ിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി താരം റാണി റാംപാല്‍, ഷൂട്ടിങ് താരം സുന ഷിരൂര്‍, ടേബിള്‍ ടെന്നീസ് താരം മണിക ഭത്ര. മൗണ്ടെയ്‌നിയറിങ് താരങ്ങളായ താഷി, നുങ്ഷി മാലിക് എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരത്തിനുമാണ് കായിക മാന്ത്രാലയം നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. 

ഇടിക്കൂട്ടില്‍ ഇന്ത്യയുടെ അഭിമാനമായ മേരി കോമിന് 2013ല്‍ പത്മ ഭൂഷനും, 2006ല്‍ പത്മ ശ്രീയും നല്‍കി രാജ്യം ആദരിച്ചിരുന്നു. 2015ല്‍ പത്മശ്രീ ലഭിച്ച പി വി സിന്ധുവിനെ 2017ല്‍ പത്മ ഭൂഷനായി കായിക മന്ത്രാലയം നാമനിര്‍ദേശം ചെയ്‌തെങ്കിലും ഫൈനല്‍ ലിസ്റ്റില്‍ ഇടംനേടാനായില്ല. 

ഇതിന് മുന്‍പ് മൂന്ന് കായിക താരങ്ങള്‍ക്കാണ് പത്മ വിഭൂഷന്‍ ലഭിച്ചിട്ടുള്ളത്, വിശ്വനാഥന്‍ ആനന്ദ്(2007), സച്ചിന്‍ ടെണ്ടുല്‍ക്കര്‍(2008), സര്‍ എഡ്മണ്ട് ഹിലാരി(2008). 2020 ജനുവരി 25ന് റിപ്പബ്ലിക് ദിനത്തിലാണ് പത്മ അവാര്‍ഡ് വിജയികളെ പ്രഖ്യാപിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com