ബ്രാഡ്മാന്‍, റിച്ചാര്‍ഡ്‌സ്, സുനില്‍ ഗാവസ്‌കര്‍; മൂവരേയും ഓവലില്‍ സ്മിത്തിന് മറികടക്കാം, കണക്ക് ഇങ്ങനെ

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന് ഇറങ്ങിയ ഓസീസ് താരം സ്റ്റീവ് സ്മിത്തിന് മുന്‍പില്‍ മറികടക്കാന്‍ പാകത്തിലുള്ളത് ഇതിഹാസങ്ങള്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍
ബ്രാഡ്മാന്‍, റിച്ചാര്‍ഡ്‌സ്, സുനില്‍ ഗാവസ്‌കര്‍; മൂവരേയും ഓവലില്‍ സ്മിത്തിന് മറികടക്കാം, കണക്ക് ഇങ്ങനെ

ഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന് ഇറങ്ങിയ ഓസീസ് താരം സ്റ്റീവ് സ്മിത്തിന് മുന്‍പില്‍ മറികടക്കാന്‍ പാകത്തിലുള്ളത് ഇതിഹാസങ്ങള്‍ തീര്‍ത്ത റെക്കോര്‍ഡുകള്‍. റണ്‍സ് വാരിക്കൂട്ടിയതില്‍ ബ്രാഡ്മാന്‍, വിവ് റിച്ചാര്‍ഡ് സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ തങ്ങളുടെ പേരില്‍ തീര്‍ത്ത റെക്കോര്‍ഡുകളാണ് സ്മിത്തിന് മുന്‍പില്‍ ഓവലില്‍ ഇറങ്ങുമ്പോഴുള്ളത്. 

ഓവലില്‍ രണ്ട് ഇന്നിങ്‌സിലുമായി 304 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാം സ്മിത്തിന്. ഓസീസ് ഇതിഹാസം ബ്രാഡ്മാനെ പിന്നിലേക്ക് തള്ളിയാവും സ്മിത്ത് ഈ നേട്ടം സ്വന്തമാക്കുക. 1930ലെ ആഷസ് പരമ്പരയില്‍ 974 റണ്‍സ് നേടിയ ബ്രാഡ്മാന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. ഈ ആഷസ് പരമ്പരയില്‍ സ്മിത്ത് ഇതുവരെ സ്‌കോര്‍ ചെയ്തത് 671 റണ്‍സാണ്. 

ഓവലില്‍ 159 റണ്‍സ് കണ്ടെത്തിയാല്‍ സ്മിത്തിന് വിവ് റിച്ചാര്ഡ്‌സനെ മറികടക്കാം. ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് റിച്ചാര്‍ഡ്‌സ്. 1976ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാല് ടെസ്റ്റില്‍ നിന്ന് 829 റണ്‍സാണ് റിച്ചാര്‍ഡ്‌സ് നേടിയത്. സ്മിത്തിന്റേത് പോലെ അന്ന് റിച്ചാര്‍ഡ്‌സിനും അഞ്ച് ടെസ്റ്റുള്ള പരമ്പരയിലെ ഒരു ടെസ്റ്റ് കളിക്കാനായില്ല. 

റിച്ചാര്‍ഡ്‌സിന് താഴെ ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കറാണുള്ളത്. 1970-71ല്‍ വിന്‍ഡിസിനെതിരായ പരമ്പരയില്‍ 774 റണ്‍സാണ് ഗാവസ്‌കര്‍ സ്‌കോര്‍ ചെയ്തത്. ഓവല്‍ ടെസ്‌റ്റോടെ ഗാവസ്‌കറിനെ എങ്കിലും സ്മിത്തിന് മറികടക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

നിലവില്‍ ടെസ്റ്റ് കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാനും സ്മിത്തിന് ഓവല്‍ ടെസ്റ്റിലൂടെ സാധിക്കും. നിലവില്‍ 6865 റണ്‍സോടെ ജോ റൂട്ടാണ് ഒന്നാമത്. എന്നാല്‍ സ്മിത്തിനെ റൂട്ടിനെ മറികടക്കാന്‍ 95 റണ്‍സ് കൂടി മതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com