രാഹുലിന് പകരം രോഹിത്ത്, അവിടെ രോഹിത്തിന് പാരയായി അഭിമന്യു; ടീം പ്രഖ്യാപനം രോഹിത്തിന് നിര്‍ണായകം

രാഹുലിന് പകരം രോഹിത്ത്, അവിടെ രോഹിത്തിന് പാരയായി അഭിമന്യു; ടീം പ്രഖ്യാപനം രോഹിത്തിന് നിര്‍ണായകം

ഓപ്പണിങ്ങില്‍ രോഹിത് പരാജയപ്പെടുകയാണെങ്കില്‍ അത് മുന്‍പില്‍ കണ്ടുള്ള നീക്കങ്ങളും സെലക്ഷന്‍ കമ്മിറ്റിയുടെ ഇന്ന് ചേരുന്ന യോഗത്തില്‍ സ്വീകരിക്കും

മുംബൈ: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ രോഹിത് ശര്‍മയിലേക്കാണ് ശ്രദ്ധയെത്തുന്നത്. ഓപ്പണിങ്ങില്‍ തിളങ്ങാതെ നില്‍ക്കുന്ന കെ എല്‍ രാഹുലിനെ മാറ്റി രോഹിത് ശര്‍മയെ ടെസ്റ്റ് ഓപ്പണറാക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓപ്പണിങ്ങില്‍ രോഹിത് പരാജയപ്പെടുകയാണെങ്കില്‍ അത് മുന്‍പില്‍ കണ്ടുള്ള നീക്കങ്ങളും സെലക്ഷന്‍ കമ്മിറ്റിയുടെ ഇന്ന് ചേരുന്ന യോഗത്തില്‍ സ്വീകരിക്കും.

രോഹിത് ഓപ്പണിങ്ങില്‍ പരാജയപ്പെടാനുള്ള സാഹചര്യം മുന്‍പില്‍ കണ്ട് ബംഗാള്‍ ഓപ്പണറായ അഭിമന്യു ഈശ്വരനെ സെലക്ടര്‍മാര്‍ പരിഗണിച്ചേക്കും. വിലക്കിനെ തുടര്‍ന്ന് പൃഥ്വി ഷായ്ക്ക് കളിക്കാനാവാത്ത സാഹചര്യത്തിലാണ് അഭിമന്യുവിലേക്ക് സെലക്ടര്‍മാരുടെ ശ്രദ്ധ എത്തുന്നത്. 

വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിനെ പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. രഹാനെയും, വിഹാരിയും ഫോം കണ്ടെത്തിയതോടെ മധ്യനിരയില്‍ രോഹിത്തിനെ ഉള്‍ക്കൊള്ളാനുള്ള സ്ഥാനം ഇല്ലാതെയായി. ഇതോടെയാണ് ഓപ്പണിങ്ങില്‍ തിളങ്ങാതെ നില്‍ക്കുന്ന രാഹുലിനെ മാറ്റ് രോഹിത്തിനെ പരീക്ഷിക്കണം എന്ന ആവശ്യം ശക്തമായത്. 

ടെസ്റ്റില്‍ ഇതുവരെ രോഹിത്ത് ഓപ്പണറായി ഇറങ്ങിയിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്നോട്ടു പോവുംതോറും ശക്തമായ ടീമിനെ കെട്ടിഉയര്‍ത്തുകയാണ് സെലക്ടര്‍മാരുടെ ലക്ഷ്യം. ഡൊമസ്റ്റിക് ക്രിക്കറ്റിലും, ഇന്ത്യ എയ്ക്ക് വേണ്ടിയും മികവ് കാട്ടുന്ന താരമായ അഭിമന്യുവിനെ പരിഗണിക്കുന്നത് അത് മുന്‍പില്‍ കണ്ടാണ്. 

ടെസ്റ്റില്‍ ആറാമതായി ഇറങ്ങി 27 ടെസ്റ്റുകള്‍ കളിച്ച രോഹിത്തിന്റെ ബാറ്റിങ് ശരാശരി 39.62 ആണ്. 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 4067 റണ്‍സ് സ്‌കോര്‍ ചെയ്ത താരമാണ് അഭിമന്യൂ ഈശ്വരന്‍. 13 സെഞ്ചുറിയും 17 അര്‍ധശതകലും അഭിമന്യൂ നേടിയിട്ടുണ്ട്. 24 വയസ് മാത്രമാണ് അഭിമന്യുവിന്റെ പ്രായം എന്നതും സെലക്ടര്‍മാരുടെ ശ്രദ്ധ ഈ താരത്തിലേക്കെത്തിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com