'സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്‌, ആ ഒളിംപിക്‌സ് സ്വര്‍ണത്തിന് വേണ്ടി, ടോക്യോയില്‍ സ്വര്‍ണവുമായി നില്‍ക്കുന്ന എന്നെ കാണണം'

എന്റെ ഫൈനലുകളിലെ വീഴ്ചയെ കുറിച്ചാണ് എല്ലാവരും സംസാരിച്ചിരുന്നത്. ആ തോല്‍വികള്‍ക്കെല്ലാം ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം മറുപടി നല്‍കി.
'സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്‌, ആ ഒളിംപിക്‌സ് സ്വര്‍ണത്തിന് വേണ്ടി, ടോക്യോയില്‍ സ്വര്‍ണവുമായി നില്‍ക്കുന്ന എന്നെ കാണണം'

ന്യൂഡല്‍ഹി: ഒളിംപിക്‌സ് സ്വര്‍ണത്തിന്റെ കുറവുണ്ട്, ആ സ്വര്‍ണത്തിന് വേണ്ടി തന്റെ ട്രോഫി ക്യാബിനെറ്റില്‍ സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്...ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്ന പി വി സിന്ധുവാണ് ഒളിംപിക്‌സ് സ്വര്‍ണം സ്വപ്‌നം കാണുന്നത്. 

എന്റെ ഫൈനലുകളിലെ വീഴ്ചയെ കുറിച്ചാണ് എല്ലാവരും സംസാരിച്ചിരുന്നത്. ആ തോല്‍വികള്‍ക്കെല്ലാം ലോക ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണം മറുപടി നല്‍കി. ഞാന്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നുവെന്ന വിമര്‍ശനത്തിനെല്ലാം എന്റെ റാക്കറ്റ് കൊണ്ട് മറുപടി നല്‍കാന്‍ എനിക്കായി. എന്നാല്‍ ഒളിംപിക്‌സ് സ്വര്‍ണം എന്നത് ഒരു പ്രത്യേക ഫീല്‍ തന്നെയാണെന്ന് സിന്ധു പറയുന്നു. 

റിയോ ഒളിംപിക്‌സും, ലോക ചാമ്പ്യന്‍ഷിപ്പും എനിക്ക് വ്യത്യസ്ത അനുഭവങ്ങളാണ് നല്‍കിയത്. എന്നാല്‍, ഒരു സ്വര്‍ണ മെഡല്‍ ഇപ്പോഴും അകലെയാണ്. അത് നേടിയെടുക്കാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്യും. ടോക്യോയില്‍ ആ ഒളിംപിക്‌സ് സ്വര്‍ണവുമായി ഞാന്‍ നില്‍ക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്...എന്റെ ക്യബിനറ്റില്‍ ആ സ്വര്‍ണത്തിന് വേണ്ടിയുള്ള ഇടം ഒഴിഞ്ഞു കിടക്കുകയാണ്...

2016 റിയോ ഒളിംപിക്‌സ് എന്റെ ആദ്യത്തേതായിരുന്നു. ആ സമയം എന്നെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. കളിക്കാരുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രമായിരുന്നു ഞാന്‍. പക്ഷേ റിയോയില്‍ എല്ലാം മാറി മറിഞ്ഞു. എതിരാളികള്‍ എന്നെ കുറിച്ച് പഠിക്കുന്നു. എനിക്കും കുറേ പുതിയ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്, കാരണം എനിക്ക് വേണ്ടി തന്ത്രങ്ങളുമായാണ് എതിരാളികള്‍ വരുന്നതെന്നും സിന്ധു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com