കോഹ് ലിയുടെ ആദ്യ നാളുകള്‍ കേട്ട്‌ വികാരാധീതയായി, ചടങ്ങിനിടെ കയ്യില്‍ ചുംബിച്ച് അനുഷ്‌ക

ചടങ്ങിനിടെ ഒരുമിച്ചിരിക്കുന്നതിന് ഇടയില്‍ കോഹ് ലിയുടെ കൈ പിടിച്ച് ചുംബിക്കുകയാമ് അനുഷ്‌ക
കോഹ് ലിയുടെ ആദ്യ നാളുകള്‍ കേട്ട്‌ വികാരാധീതയായി, ചടങ്ങിനിടെ കയ്യില്‍ ചുംബിച്ച് അനുഷ്‌ക

ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് നല്‍കുന്ന ചടങ്ങിന് ഇടയിലെ ഒരു നിമിഷമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലാവുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും ഇടയിലെ മനോഹര നിമിഷങ്ങളില്‍ ഒന്നാണ് ഇവിടെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്. 

ജവഹര്‍ലാല്‍ നെഹ്‌റു വെയ്റ്റ്‌ലിഫ്റ്റിങ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേഡിയത്തിന് അരുണ്‍ ജെയ്റ്റ്‌ലിയുടെ പേര് നല്‍കുന്നതിനൊപ്പം, സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡുകളില്‍ ഒന്നിന് കോഹ് ലിയുടെ പേരും നല്‍കിയിരുന്നു. ചടങ്ങിനിടെ ഒരുമിച്ചിരിക്കുന്നതിന് ഇടയില്‍ കോഹ് ലിയുടെ കൈ പിടിച്ച് ചുംബിക്കുകയാമ് അനുഷ്‌ക. എത്ര മനോഹരമാണ് ഇവരുടെ അടുപ്പം എന്നാണ് ഈ വീഡിയോ പങ്കുവെച്ച് ഇരുവരുടേയും ആരാധകര്‍ പറയുന്നത്. 

അച്ഛന്റെ മരണ ശേഷം ക്രിക്കറ്റിലേക്ക് തിരികെ എത്തിയ കോഹ് ലിയെ കുറിച്ച് ജെയ്റ്റ്‌ലി പറഞ്ഞ വാക്കുകള്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് രജത് ശര്‍മ ഓര്‍ത്തെടുത്തതിന് പിന്നാലെയായിരുന്നു അത്. ക്രിക്കറ്റില്‍ കോഹ് ലിയേക്കാള്‍ വലിയവനായി മറ്റൊരാളുണ്ടാവാത്ത ദിനം വരും എന്നായിരുന്നു ജെയ്റ്റ്‌ലി അന്ന് പ്രവചിച്ചത്. ഇതെല്ലാം കേള്‍ക്കവെ കരച്ചിലടക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു അനുഷ്‌ക എന്നാണ് റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളും, കോഹ് ലിയുടെ ആദ്യകാല പരിശീലകനും ചടങ്ങില്‍ പങ്കെടുത്തു. 2001ല്‍ സിംബാബ്വെയ്‌ക്കെതിരായ ഇന്ത്യയുടെ കളി കാണാന്‍ താനും സഹോദരനും കൂടി സ്‌റ്റേഡിയത്തിലേക്ക് എത്തിയ കഥയും കോഹ് ലി ഇവിടെ പറഞ്ഞു. അന്ന് ബൗണ്ടറി ലൈനിന് സമീപം നിന്ന ശ്രീനാഥിന്റെ ഓട്ടോഗ്രാഫിന് വേണ്ടി തിരക്കു കൂട്ടിയവര്‍ക്കൊപ്പം ഞാനുമുണ്ടായി. ഇന്ന് ആ സ്റ്റേഡിയത്തില്‍ എന്റെ പേരില്‍ സ്റ്റാന്‍ഡ് എന്നത് വിശ്വസിക്കാനാവാത്ത കാര്യമാണെന്ന് കോഹ് ലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com