ധോനിയുടെ വിരമിക്കല്‍;  മൗനം വെടിഞ്ഞ് സാക്ഷി ധോനി 

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോനിയുടെ വിരമിക്കലിനെ കുറിച്ചുയര്‍ന്ന അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി സാക്ഷി ധോനി
ധോനിയുടെ വിരമിക്കല്‍;  മൗനം വെടിഞ്ഞ് സാക്ഷി ധോനി 

ന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോനിയുടെ വിരമിക്കലിനെ കുറിച്ചുയര്‍ന്ന അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി സാക്ഷി ധോനി. ഇതിനെയാണ് വ്യാജ വാര്‍ത്ത എന്ന് പറയുന്നത് എന്നാണ് സാക്ഷി ധോനി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

ധോനിയെ കുറിച്ച് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുമായി എത്തിയതോടെയാണ് ധോനി വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ പോവുന്നു എന്ന നിലയില്‍ അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ ധോനി വാര്‍ത്താ സമ്മേളനം വിളിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. 

എന്നാല്‍, സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കവെ എംഎസ്‌കെ പ്രസാദ് ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അപ്‌ഡേറ്റ് ഒന്നും നല്‍കാനില്ലെന്ന് വ്യക്തമാക്കിയതോടെ പ്രചരിച്ചതെല്ലാം ആരുടേയോ സൃഷ്ടി മാത്രമാണെന്ന് വ്യക്തമായി. പിന്നാലെ സാക്ഷി ധോനിയും വാര്‍ത്തകള്‍ നിഷേധിച്ച് എത്തുകയായിരുന്നു. 

2016 ലോകകപ്പ് ട്വന്റി20യിലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ചെയ്‌സിങ്ങിന് ഇടയില്‍ ധോനി തന്നെ ഫിറ്റ്‌നസ് ടെസ്റ്റിലേത് പോലെ ഓടിച്ചത് ഓര്‍ത്തെടുത്തായിരുന്നു കോഹ് ലിയുടെ ട്വീറ്റ്. ഇത് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന ധോനിക്ക് ആദരവര്‍പ്പിച്ച് കോഹ് ലി പോസ്റ്റ് ചെയ്തതെന്നായിരുന്നു ആരാധകരുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com