മെസിയെ ഇന്റര്‍ മിയാമിയിലേക്ക് എത്തിക്കാന്‍ ബെക്കാമിന്റെ ശ്രമം, ചരടുവലി സുവാരസിലൂടെ

മെസിക്ക് ഇണങ്ങുന്ന ഇടമാവും മിയാമി എന്ന് ബാഴ്‌സയ്ക്കുള്ളില്‍ നിന്ന് തന്നെ അഭിപ്രായം
മെസിയെ ഇന്റര്‍ മിയാമിയിലേക്ക് എത്തിക്കാന്‍ ബെക്കാമിന്റെ ശ്രമം, ചരടുവലി സുവാരസിലൂടെ

ന്റെ എംഎല്‍എസ് ടീമായ ഇന്റര്‍ മിയാമിക്കൊപ്പം ചേരുന്നതിനെ കുറിച്ച് ബോധ്യപ്പെടുത്താന്‍ ബാഴ്‌സ സൂപ്പര്‍ താരം മെസിയെ ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ബെക്കാം കണ്ടതായി റിപ്പോര്‍ട്ട്. ബാഴ്‌സ താരം ലൂയിസ് സുവാരസിന്റെ സുഹൃത്താണ് ബെക്കാം. ഈ അടുപ്പം വെച്ചാണ് ബെക്കാമിന്റെ നീക്കം. 

പ്രായം മുപ്പതിലെത്തിയിരിക്കുന്ന ഇരു താരങ്ങളും ഒരു ദിവസം യുഎസിലേക്ക് ചേക്കേറാനുള്ള തീരുമാനം എടുക്കില്ലലെന്ന് പറയാനാവില്ല. ബാഴ്‌സ മുന്‍ സ്‌ട്രൈക്കര്‍ ഡേവിഡ് വിയ സ്‌പെയിന്‍ വിട്ടതിന് പിന്നാലെ എംഎല്‍എസിലേക്ക് പോയ ചരിത്രവുമുണ്ട്. 

യുഎസിലേക്ക് മെസി ചേക്കേറിയാല്‍ തന്നെ അത് ഈ അടുത്തൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. ഈ സീസണ്‍ അവസാനത്തോടെ ക്ലബ് വിടാന്‍ അനുവദിക്കുന്ന ക്ലോസ് മെസിയുടെ കരാറിലുണ്ടെങ്കിലും മെസി ബാഴ്‌സ വിടില്ലെന്ന് ഉറപ്പാണ്. സുവാരസും കാറ്റലോണിയ വിട്ട് അടുത്തെങ്ങും പോവില്ല. 

അടുത്ത സീസണില്‍ മിയാമിയിലേക്ക് ചേക്കേറാനായി വലിയ തുകയാണ് ബെക്കാം മെസിക്ക് മുന്‍പില്‍ വെച്ചതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം സുവാരസിനെ ബോധ്യപ്പെടുത്തി, സുവാരസിലൂടെ മെസിയിലേക്കെത്തുകയാണ് ബെക്കാം ലക്ഷ്യം വയ്ക്കുന്നത്. മെസിക്ക് ഇണങ്ങുന്ന ഇടമാവും മിയാമി എന്ന് ബാഴ്‌സയ്ക്കുള്ളില്‍ നിന്ന് തന്നെ അഭിപ്രായമുയര്‍ന്നതായി മുണ്ടോ ഡിപ്പോര്‍ട്ടിവോയിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

2022ടെ മെസിയെ എംഎല്‍എസിലേക്ക് കൊണ്ടുവരാനാവും ബെക്കാമിന്റെ ശ്രമം. ഖത്തര്‍ വേദിയാവുന്ന ഫിഫ ലോകകപ്പിന് ശേഷം. ആ സമയത്താണ് ഇന്റര്‍ മിയാമിയുടെ പുതിയ സ്റ്റേഡിയമായ മിയാമി ഫ്രീഡം പാര്‍ക്കിന്റെ നിര്‍മാണം കഴിയുക. ഈ സമയം മെസിയുടെ പ്രായം 35ലേക്കെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com